പരോളിലിറങ്ങിയ പ്രതി മുങ്ങി; പലയിടങ്ങളിലും വേഷം മാറി നടന്ന ശേഷം കാഞ്ഞങ്ങാട്ട് പിടിയില്‍

 

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്നതിനിടയില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, രയരോം, പത്തായക്കുണ്ടിലെ പുന്നയ്്ക്കല്‍ നൂര്‍ഷ(41)യെ ആണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദ്ദേശപ്രകാരം എം.പി ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.
2013ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നൂര്‍ഷായ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. ഈ കേസില്‍ നൂര്‍ഷയെ 2018ല്‍ കോടതി ഏഴു വര്‍ഷത്തെ കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചുവരുന്നതിനിടയില്‍ ഇയാള്‍ക്ക് കോടതി 2022ല്‍ പരോള്‍ അനുവദിച്ചു. എന്നാല്‍ പരോള്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്തിയില്ല.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ നൂര്‍ഷ കാഞ്ഞങ്ങാട് ഭാഗത്ത് ഒളിഞ്ഞു നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചു. പൊലീസ് കാഞ്ഞങ്ങാട്ടെത്തി പ്രതിയെ കയ്യോടെ പൊക്കി പെരിങ്ങോം പൊലീസിനു കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page