കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ടവര്‍

 

മംഗ്‌ളൂരു: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഹാവേരി സ്വദേശികളായ രുദ്രപ്പ (55), ഭാര്യ രാജേശ്വരി (45), മക്കളായ ഐശ്വര്യ (16), വിജയ (12) എന്നിവരാണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറും എതിരെ വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസും ഗദകില്‍ വച്ച് കൂട്ടിയിടിച്ചാണ് അപകടം. കല്‍പാപുരം, ബസവേശ്വര ക്ഷേത്ര ദര്‍ശനത്തിനു പോവുകയായിരുന്നു രുദ്രപ്പയും കുടുംബവും. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page