കാല്‍ തടവിക്കൊടുക്കാത്തതിനു മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു

 

മുംബൈ: തന്റെ കാല്‍ തടവിക്കൊടുക്കണമെന്ന ആവശ്യം അവഗണിച്ച പിതാവിനെ മകന്‍ ചവിട്ടിക്കൊന്നു. മഹാരാഷ്ട്ര നാഗ്പൂരിലെ ദത്താത്രേയ ഷിന്‍ഡെ (62)യെയാണ് മകന്‍ കുശാല്‍ ഷിന്‍ഡെ (31) ചവിട്ടിക്കൊന്നത്. കുശാലിനെ പൊലീസ് അറസ്റ്റു ചെയ്തു.
പിതാവിനെ നെഞ്ചിലും വയറ്റിലും വാരിയെല്ലിലും തലയിലും ചവിട്ടുകയായിരുന്ന കുശാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സഹോദരന്‍ പ്രണവിനെ കുശാല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയേയും കൂട്ടി പ്രണവ് തിരിച്ചെത്തിയപ്പോള്‍ പിതാവ് അവശനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുശാലിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page