‘താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണ്, മക്കളെ നോക്കണം’; യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നഴ്‌സിന്റെ ഭര്‍ത്താവ് മരിച്ച നിലയില്‍, സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷമാണ് ജീവനൊടുക്കിയത്
യു കെയില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ചിങ്ങവനം സ്വദേശിനിയായ നഴ്‌സിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച യു കെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് സോണിയ സാറയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാന്‍ (റോണി) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ …