കാസർകോട്: രണ്ടാഴ്ച മുന്‍പ് വാഹന അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പള്ളം തെക്കേക്കര ‘ശ്രീലയ’ത്തില്‍ ടി.കെ അഭിഷേക് (19) ആണ് മരിച്ചത്. കഴിഞ്ഞ 4ന് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട് വച്ച് അഭിഷേകും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് ബൈക്കിൻ്റെ പിറകിലാണ് ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്തിനും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയുടെ മരണം സംഭവിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും. പ്രവാസിയായ ചെണ്ട ഗോപാലന്റെയും സുജാതയുടെയും മകനാണ്. സഹോദരങ്ങള്‍: നിതീഷ് (ദുബായ്), ലയ (ഉദുമ ജിഎച്ച്എസ്എസ് പത്താം തരം വിദ്യാര്‍ഥിനി).