ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച:ആഞ്ഞടിച്ച് സി.പി.ഐ, എല്‍.ഡി.എഫിന്റെ ചെലവില്‍ ചര്‍ച്ച വേണ്ട: ബിനോയ് വിശ്വം; ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

  തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ചര്‍ച്ച നടത്തിയ വിഷയത്തില്‍ കടുത്ത നിലപാടുമായി സിപിഐ. കൂടിക്കാഴ്ച ദുരൂഹമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആര്‍.എസ്.എസും എല്‍.ഡി.എഫും ഒരു ബന്ധവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രധാന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് നേതാവുമായി ചര്‍ച്ച നടത്തിയത് നിസാരകാര്യമല്ല. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ പോയി ചര്‍ച്ച നടത്തിയത് ഗൗരവമുള്ള കാര്യമാണ്. എല്‍.ഡി.എഫിന്റെ ചെലവില്‍ ഒരു ഉദ്യോഗസ്ഥനും …

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവ് തൂങ്ങി മരിച്ച നിലയില്‍

  കാസര്‍കോട്: മീന്‍ വില്‍പന നടത്തുന്ന സ്ത്രീയോട് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ കെവി പ്രകാശന്‍ (37) ആണ് മരിച്ചത്. മടക്കര തുറമുഖത്തിലെ മത്സ്യവ്യാപാരിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ വാങ്ങിയ പണം കൊടുക്കാത്തതിലുള്ള വിരോധം കാരണം പൊതുജനമധ്യത്തില്‍ മോശം ഭാഷയില്‍ സംസാരിച്ചതിനു പിലിക്കോട്  സ്വദേശിനിയുടെ പരാതിയില്‍ ചന്തേര …

ഉപനിഷത് സാഗരം ഛാന്ദോഗ്യോപനിഷത്ത് -9

അടുത്ത മന്ത്രത്തിലും ഈ ആശയം തന്നെ തുടരുകയാണ്. അതില്‍ ഗുരു പറയുന്നു, ശരീരമാകുന്ന അങ്കുരം ഉണ്ടായിട്ടുള്ളത് അന്നത്തില്‍ നിന്നാണെങ്കില്‍, അതിന്റെ മൂലകാരണമായ അപ്പിനെയും അപ്പിന്റെ കാരണമായ തേജസ്സിനെയും തേജസ്സിന്റെയും കാരണമായ ആത്മസത്തയെ അറിയേണ്ടതാണ്. ശരീരം, മാംസം, അസ്ഥിമജ്ജ, രക്തം, മലം, മൂത്രം, രേതസ്സ് എന്നീ സപ്ത ധാതുക്കള്‍ ചേര്‍ന്നതാണ്. ഈ സപ്തധാതുക്കളും ഉണ്ടായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന ജലത്തില്‍ നിന്നുമാണ്. അങ്ങനെ വരുമ്പോള്‍ അന്നവും ജലവുമാണ് ഈ ശരീരമാകുന്ന കാര്യത്തിന്റെ കാരണം. ഇങ്ങനെ കാര്യങ്ങളുടെ …

ഇന്ന് വിനായക ചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി

  ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്. ചിങ്ങമാസത്തിലെ ചതുര്‍ത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ഏകദേശം ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 20 നും ഇടയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 7 ശനിയാഴ്ചയാണ് വിനായക ചതുര്‍ത്ഥി. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന …

മൂര്‍ഖന്‍ പാമ്പിനെ വായക്കകത്താക്കി വീഡിയോ ചിത്രീകരണം; സ്‌നേക് റെസ്‌ക്യൂവറായ യുവാവ് മരിച്ചു

  നിസാമാബാദ്: മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവാവ് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി ദേശായിപ്പേട്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. പാമ്പു പിടുത്തക്കാരനായ മോച്ചി ശിവരാജ് (20) ആണ് മരണപ്പെട്ടത്. ശിവരാജും പിതാവ് ഗംഗാറാമും സ്‌നേക് റെസ്‌ക്യൂവര്‍മാരാണ്. മൂര്‍ഖന്‍ പാമ്പ് ഉള്ളതായി ദേശായിപേട്ട് കോളനി നിവാസികള്‍ അറിയിച്ചതു പ്രകാരമാണ്, ഗംഗാറാം മകനെ സ്ഥലത്തേക്ക് അയച്ചത്. കഠിനശ്രമത്തിനൊടുവില്‍ ശിവരാജ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തുടര്‍ന്ന് പാമ്പുമായി ശിവരാജ് വീഡിയോ പകര്‍ത്തുകയും സെല്‍ഫി …

തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; പണം തട്ടുന്ന സംഘം ഇറങ്ങിയതായി പൊലീസ് മുന്നറിയിപ്പ്, ജാഗ്രതയ്ക്കു നിര്‍ദ്ദേശം

  കാസര്‍കോട്: തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് പണം തട്ടുന്ന സംഘം രംഗത്തിറങ്ങി. ഇതു സംബന്ധിച്ച് കേരള പൊലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കി. ‘മേല്‍വിലാസം പൂര്‍ണ്ണമല്ലാത്തതിനാല്‍ പാഴ്‌സല്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും പൂര്‍ണ്ണ മേല്‍വിലാസം രേഖപ്പെടുത്താന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശം അയച്ചാണ് സംഘത്തിന്റെ തട്ടിപ്പ് രീതി. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് പുതിയ രീതിയെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എസ്.എം.എസ് വഴിയോ …

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു 

  അവധിക്ക് നാട്ടിലേക്ക് മടങ്ങിയ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. പത്തനംതിട്ട വായ്പൂ‌ര് സ്വദേശി ശബരിപൊയ്‌യിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണ‌പ്രിയ (20) ആണ് മരിച്ചത്. ബംഗളൂരുവിൽ 2-ാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ വെള്ളിയാഴ്ച നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.

ഒറ്റ ചവിട്ടിൽ വാരിയെല്ല്‌ തകർന്നു, പിതാവിനെ കൊന്ന മകൻ അറസ്റ്റിൽ 

  മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പേരാമ്പ്ര കൂത്താളി സ്വദേശി ശ്രീധരനാണ്(69) കൊല്ലപ്പെട്ടത്. മകന്‍ ശ്രീലേഷ് ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ ശ്രീധരനെ വീട്ടില്‍ കണ്ടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകനാണ് പ്രതി എന്ന് തിരിച്ചറിഞ്ഞത്. പിതാവ് മകനും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ വഴക്ക് കൂടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മകൻ മാതാവിനെ വിളിച്ച് പിതാവിന് സുഖമില്ലെന്ന് അറിയിക്കുന്നത്. …

നടൻ മമ്മൂട്ടിക്ക് ഇന്ന് 73ന്റെ ചെറുപ്പം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തു വിടും 

  മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 73ന്റെ നിറവിൽ. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ലളിതമായ പിറന്നാൾ ആഘോഷം ഉണ്ടാകും. പിറന്നാൾ കേക്ക് ഇക്കുറിയും ഡിസൈൻ ചെയ്തിരിക്കുന്നത് മകൾ തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാൾ ദിനത്തിൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിലും ലോകത്തമ്പാടും ആഘോഷം …

ഉഡുപ്പിയിലെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ യുവാവ് കൂടി അറസ്റ്റിൽ 

ഉഡുപ്പി: ഉഡുപ്പി സ്വദേശി ഉപേന്ദ്ര ഭട്ടിന്റെ 33 ലക്ഷം ഓൺലൈൻ ട്രേഡിങ് വഴി തട്ടിപ്പ് നടത്തിയ ഒരു മലയാളി കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി അജ്മൽ സുഹൈൽ(19) ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന വ്യാജ പേരിൽ വാട്‌സാപ് കോളിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നേരത്തെ കേസിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ നാല് പേരെ …

പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് ചോദ്യം ചെയ്തു; അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം

  കണ്ണൂര്‍: അധ്യാപക ദിനത്തില്‍ സ്‌കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.  വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇംഗ്ലീഷ് അധ്യാപകന്‍ ക്ലാസില്‍ കയറാനായി രണ്ടു വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുകയായിരുന്നു. ഇത് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാനായി അധ്യാപകര്‍ അനുവദിച്ചില്ല. രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും …

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്ര പദ്ധതി; മന്ത്രി ഒആര്‍ കേളു

  കാസര്‍കോട്: പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗമേഖലയില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുതടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു പറഞ്ഞു. വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാന്‍ പ്രത്യേക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ് സി എസ് …

എംഡിഎംഎയുമായി പത്വാടി സ്വദേശിയായ യുവാവ് പിടിയില്‍

  കാസര്‍കോട്: എംഡിഎംഎയുമായി പത്വാടി സ്വദേശിയായ യുവാവ് പിടിയില്‍. ഉപ്പള പത്വാടി സ്വദേശി ദഗുദേല്‍ അലി എസി(33)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. നാലു ഗ്രാം എംഡിഎം എ ആണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. മഞ്ചേശ്വരം എസ്.ഐ നിഖില്‍ എ.എസ്.ഐ ഇസ്മയില്‍ സിപിഒ മാരായ ശുക്കൂര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.  

ഡാം റിസര്‍വോയറില്‍ കടുവ; നീന്തിപ്പോകുന്ന വിഡിയോ വൈറല്‍

  കക്കയം ഡാം റിസര്‍വോയറില്‍ കടുവ ഇറങ്ങി. വിഡിയോ വൈറല്‍. റിസര്‍വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വിഡിയോ വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്‍വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ റിസര്‍വോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  

കാഞ്ഞങ്ങാട് ആവിയില്‍ ഇരുനില വീടിന് തീപിടിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട് ആവിയില്‍ ഇരുനില വീടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇസ്മയില്‍ ഹാജിയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. ഇസ്മയില്‍ ഹാജി പള്ളിയില്‍ പോയ സമയത്താണ് തീപിടിച്ചത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂര്‍ണ്ണമായും അണച്ചു.

ഉപഭോക്താക്കളെ വലയ്ക്കുന്നു; കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു

  കാസര്‍കോട്: ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ തിരിച്ചയക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലോറി സമരത്തിന് ശേഷം ഏജന്‍സി ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. വീടുകളില്‍ നേരിട്ടെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ടോക്കണ്‍ പോലും നല്‍കാതെ വൈകുന്നേരം വരെ വരി നിന്നവരെ പോലും തിരിച്ചയക്കുകയാണ്. ഉപഭോക്താക്കളെ വലയ്ക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കുമ്പള …

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. മംഗളൂരു യെയ്യാടിയിലാണ് അപകടം. ചാലൂക്യ ബാറിലെ ജീവനക്കാരായ രാമകുഞ്ഞ സ്വദേശി ചേതന്‍ (21), ഉര്‍വ സ്റ്റോറിലെ കാശി (17) എന്നിവരാണ് മരിച്ചത്. ബാറിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. യെയ്യാടിക്ക് സമീപമെത്തിയപ്പോള്‍ ബൈക്കുകളിലൊന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചേതനെയും കാശിയെയും സ്വകാര്യ …

ഡോക്ടറാകണമെന്ന് ആഗ്രഹം, ലഭിച്ചത് എഞ്ചീനിയറിങ് സീറ്റ്, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങിയ 17 കാരന്‍ തോട്ടില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

  ഡോക്ടറാവാന്‍ മോഹിച്ച വിദ്യാര്‍ഥിക്ക് ലഭിച്ചത് എഞ്ചിനീയറിങ് സീറ്റ്. മനം നൊന്ത 17 കാരന്‍ തോട്ടില്‍ ചാടി ആത്മഹത്യചെയ്തു. കര്‍ണാടക കുന്താപുര ഹല്‍നാട് സ്വദേശി ശിവപ്രസാദ് ഷെട്ടിയുടെ മകന്‍ സുപ്രജ് ഷെട്ടി (17) ആണ് മരിച്ചത്. കുന്ദാപുരലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.യു പഠനം പൂര്‍ത്തിയാക്കിയിരുന്നു. മെഡിസിന്‍ പഠിക്കാനായിരുന്നു സുപ്രജിന് ആഗ്രമുണ്ടായിരുന്നത്. ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് സീറ്റ് ലഭിച്ചതില്‍ അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ ഉപദേശിച്ചതോടെ പഠനത്തിനായി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പോകാനായി വസ്ത്രങ്ങളും …