നടൻ മമ്മൂട്ടിക്ക് ഇന്ന് 73ന്റെ ചെറുപ്പം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തു വിടും 

 

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 73ന്റെ നിറവിൽ. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ലളിതമായ പിറന്നാൾ ആഘോഷം ഉണ്ടാകും. പിറന്നാൾ കേക്ക് ഇക്കുറിയും ഡിസൈൻ ചെയ്തിരിക്കുന്നത് മകൾ തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാൾ ദിനത്തിൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിലും ലോകത്തമ്പാടും ആഘോഷം നടക്കും. പ്രായം 70 കഴിഞ്ഞിട്ടും സിനിമയില്‍ ദിനംപ്രതി അപ്ഡേറ്റ് ചെയ്യപ്പെട്ടു നില്‍ക്കുന്ന അപൂര്‍വ്വം ചില നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്. ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page