ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. മംഗളൂരു യെയ്യാടിയിലാണ് അപകടം. ചാലൂക്യ ബാറിലെ ജീവനക്കാരായ രാമകുഞ്ഞ സ്വദേശി ചേതന്‍ (21), ഉര്‍വ സ്റ്റോറിലെ കാശി (17) എന്നിവരാണ് മരിച്ചത്. ബാറിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍.
യെയ്യാടിക്ക് സമീപമെത്തിയപ്പോള്‍ ബൈക്കുകളിലൊന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചേതനെയും കാശിയെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page