ഡോക്ടറാകണമെന്ന് ആഗ്രഹം, ലഭിച്ചത് എഞ്ചീനിയറിങ് സീറ്റ്, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങിയ 17 കാരന്‍ തോട്ടില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

 

ഡോക്ടറാവാന്‍ മോഹിച്ച വിദ്യാര്‍ഥിക്ക് ലഭിച്ചത് എഞ്ചിനീയറിങ് സീറ്റ്. മനം നൊന്ത 17 കാരന്‍ തോട്ടില്‍ ചാടി ആത്മഹത്യചെയ്തു. കര്‍ണാടക കുന്താപുര ഹല്‍നാട് സ്വദേശി ശിവപ്രസാദ് ഷെട്ടിയുടെ മകന്‍ സുപ്രജ് ഷെട്ടി (17) ആണ് മരിച്ചത്. കുന്ദാപുരലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.യു പഠനം പൂര്‍ത്തിയാക്കിയിരുന്നു. മെഡിസിന്‍ പഠിക്കാനായിരുന്നു സുപ്രജിന് ആഗ്രമുണ്ടായിരുന്നത്. ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് സീറ്റ് ലഭിച്ചതില്‍ അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ ഉപദേശിച്ചതോടെ പഠനത്തിനായി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പോകാനായി വസ്ത്രങ്ങളും സാധനങ്ങളും മാതാപിതാക്കള്‍ ബാഗിനകത്തുവച്ചിരുന്നു. അതിനിടെയാണ് സുപ്രജിനെ കാണാതായത്. അന്വേഷണത്തില്‍ ചെരിപ്പും മൊബൈല്‍ ഫോണും വീടിനടുത്തുള്ള തോട്ടിന് സമീപത്തുനിന്നും കണ്ടെത്തി. നാട്ടുകാരും സുഹൃത്തുക്കളും പരക്കെ തെരച്ചില്‍ നടത്തിവരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുന്ദാപുര റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page