മലയാളി യുവാവ് ജുബൈലില്‍ കുഴഞ്ഞുവീണു മരിച്ചു

  ജുബൈല്‍: പത്തനംതിട്ട സ്വദേശി ജുബൈലില്‍ കുഴഞ്ഞു വീണു മരിച്ചു. സുമേഷ് കൈമള്‍ ചെങ്ങഴപ്പള്ളിയിലാ(28)ണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. പുരുഷോത്തമ കൈമള്‍-സുലോചന ദേവി ദമ്പതികളുടെ മകനാണ്. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു സുമേഷ് കൈമള്‍. കാസര്‍കോട് ജില്ലക്കാരടക്കമുള്ള വലിയ സുഹൃത്ത് ബന്ധത്തിന്റെ ഉടമ …

12 കിലോ കഞ്ചാവുമായി റെയില്‍വേ സ്‌റ്റേഷനില്‍; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

  കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്. രണ്ട് പേരും കൊല്‍ക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. ഓണാഘോഷം പൊടിപൊടിക്കുന്നവര്‍ക്ക് എത്തിച്ചു കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം അന്വേഷണം നടത്തിവരികയാണ്. അതേ സമയം, തൃശൂരില്‍ 9 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. പോര്‍ക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേര്‍ …

ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; സംഭവം ഉത്രാടത്തലേന്ന്

  കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബേഡകം, കാമലത്തെ കെ.സി കൃഷ്ണന്‍-അമ്മാളു ദമ്പതികളുടെ മകന്‍ കെ.സി മണികണ്ഠന്‍ (45)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ മണികണ്ഠനെ ഉടനെ ബേഡഡുക്ക താലൂക്ക് ആശുപത്രിയയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേഡകം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: മധുസൂദനന്‍, മിനി.

ഇരിയണ്ണിയില്‍ ഇറങ്ങിയത് പുലി തന്നെ; ദൃശ്യങ്ങള്‍ ക്യാമറയില്‍, കൂട് വെയ്ക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി

  കാസര്‍കോട്: ഇരിയണ്ണിയിലും പരിസരങ്ങളിലും നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചത് പുലി തന്നെയാണെന്നു സ്ഥിരീകരണം. ഇരിയണ്ണി, കുണിയേരിക്കു സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച അത്യാധുനിക ക്യാമറയില്‍ ദൃശ്യം പതിഞ്ഞതോടെയാണ് പുലി സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രായപൂര്‍ത്തിയായ പുലിയുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുവച്ചു പിടികൂടാനുള്ള ഒരുക്കങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമായിരിക്കും കൂടു സ്ഥാപിക്കുക. കൂടു വയ്ക്കുന്നതിനുള്ള അനുമതിക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു കത്ത് നല്‍കി. തോണിപ്പള്ളം, ബെള്ളിപ്പാടി, പാണ്ടിയടുക്ക, …

യുവാവ് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചു

  കാസര്‍കോട്: കൂലിപ്പണിക്കാരനായ യുവാവ് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ചു. ബദിയഡുക്ക, പെര്‍ള, ഇടിയടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരീഷ് നായിക് (39) ആണ് ജീവനൊടുക്കിയത്. പഡ്രെ, ശിവഗിരിയിലെ രാമനായിക്-സരസ്വതി ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹരീഷ് നായിക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ഭാര്യ: ബാലക്ക. മകള്‍: ശ്രുതി (പ്ലസ്ടു വിദ്യാര്‍ത്ഥിനി അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍). ഏക സഹോദരന്‍: സുരേഷ് നായിക്.

സൈബര്‍ ഇടങ്ങളിലെ ചതിക്കുഴി; ബോധവല്‍ക്കരണത്തിന് മാവേലി വേഷവുമായി പൊലീസ്

കാസര്‍കോട്: ജനങ്ങള്‍ സൈബര്‍ തട്ടിപ്പിന്നിരയാകുന്ന സാഹചര്യത്തില്‍ വ്യതസ്തമായ ബോധവല്‍ക്കരണ സന്ദേശവുമായി ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസ്. ഓണനാളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ മാവേലി വേഷവുമായി വന്നാണ് സൈബര്‍ അവബോധ പരിപാടി നടത്തിയത്. ചതിക്കുഴിയില്‍ അകപ്പെടാതിരിക്കുവാന്‍ ഫോണില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പെ പരിശോധിക്കുക, ഓണ്‍ലൈന്‍ ഇടപാടില്‍ പണം നഷ്ടപ്പെട്ടാല്‍ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക, സംശയാസ്പദമായ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുക, ഒടിപി നമ്പര്‍ ആര്‍ക്കും കൈമാറരുത് തുടങ്ങിയ നിര്‍ദേശങ്ങളുമായാണ് സൈബര്‍ ബോധവല്‍ക്കരണം നടത്തിയത്. കാഞ്ഞങ്ങാട് …

ഓണം വരവായി

  നാരായണന്‍ പേരിയ   ‘വാഴയിലയില്‍ ഊണ്’ ‘കഴുകിത്തുടച്ച വാഴയിലയില്‍ ഊണ് ഇവിടെ ലഭ്യമാണ്.’ ‘വിഭവസമൃദ്ധമായ ഊണ് ഓര്‍ഡര്‍ ചെയ്തത് പ്രകാരം എത്തിച്ചുതരും. ബന്ധപ്പെടേണ്ട നമ്പര്‍…’ പാതയോരങ്ങളില്‍ പരസ്യപ്പലകകള്‍. ഓണാഘോഷം പൊടിപൂരമാക്കാന്‍ എളുപ്പവഴി. പച്ചക്കറി സാധനങ്ങള്‍ തേടി അലയേണ്ട. അരിയും മറ്റ് ധാന്യങ്ങളും മറ്റും വില്‍ക്കുന്ന കടകളിലേക്കും പോകേണ്ട. സകലതും ഒരിടത്തു നിന്നു തന്നെ ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളെയും ഒഴിവാക്കാം. ഓണം നാളില്‍ ഉച്ചക്കു മുമ്പെ യഥാവിധി പാകം ചെയ്ത ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലെത്തും. സദ്യയില്‍ തീരുന്നതല്ലല്ലോ ഓണാഘോഷം. …

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 21കാരനായ പ്രതിക്ക് 40 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

  കണ്ണൂര്‍: പത്തു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ 40 വര്‍ഷം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുളിങ്ങോം, പാലാംതടം കോളനിയിലെ പി. സുനിലി (21)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. ജോഷ് ശിക്ഷിച്ചത്. 2017 സെപ്തംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴ, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി ആസാദാണ് ആദ്യം കേസ് അന്വേഷിച്ചത്. ചെറുപുഴ എസ്.ഐ എം.എന്‍ ബിജോയിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. …

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി സ്വദേശിയുടെ 10.20 ലക്ഷം രൂപ തട്ടി; രണ്ട് യുവതികളടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്, തട്ടിപ്പ് നടത്തിയത് ഡോക്ടറും അഭിഭാഷകനും ചമഞ്ഞ്

  കാസര്‍കോട്: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി സ്വദേശിയില്‍ നിന്നു 10.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചീമേനിയിലെ വിജയന്‍ നല്‍കിയ പരാതി പ്രകാരം കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ കെ. ശശി, കൊല്ലം, പുനലൂരിലെ ശരത് എസ് ശിവന്‍, ഇയാളുടെ ഭാര്യ എബി, പുനലൂരിലെ ഗീതാറാണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഹൈക്കോടതി അഭിഭാഷകനാണെന്നും ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണ് സംഘം ആള്‍ക്കാരെ സമീപിച്ചിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനു ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, മക്രേരി സ്വദേശിയായ …

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ഓന്ത്; 65 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഗവണ്‍മെന്റ് സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്ത്. ജാര്‍ഖണ്ഡ് ദംക ജില്ലയിലെ തൊന്‍ഗ്ര മിഡില്‍ സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 65 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം കഴിച്ച ഉടന്‍ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അസ്ഫര്‍ ഹുസ്നെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ ചത്ത ഓന്തിനെ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. കുട്ടികളുടെ ആരോഗ്യനിലയില്‍ …

ബദിയഡുക്കയിലെ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ഓട്ടോ നിര്‍ത്തിയിട്ട നിലയില്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയില്‍

  കാസര്‍കോട്: ബദിയഡുക്കയിലെ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.കന്യപ്പാടി, കര്‍ക്കട്ടപ്പള്ള സ്വദേശിയും ബദിയഡുക്കയിലെ ബന്ധുവീട്ടില്‍ താമസക്കാരനുമായ നിതിന്‍ കുമാറി (29)നെയാണ് കാണാതായത്. 12ന് രാവിലെ പതിവുപോലെ ഓട്ടോയുമായി പോയതായിരുന്നു. ബദിയഡുക്ക മീത്തല്‍ ബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. നിതിന്‍ കുമാറിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് ഓട്ടോ ബദിയഡുക്ക സി.എച്ച്.സി.ക്കു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് …

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി; ജീവനക്കാരറിയാതെ മധ്യവയസ്‌കന്‍ മാലയുമായി മുങ്ങി, സിസിടിവി ദൃശ്യം പുറത്ത്

  സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്‌കന്‍ ഒരുപവനോളം തൂക്കമുള്ള മാലയുമായി കടന്നു. കര്‍ണാടക കാര്‍ക്കളയിലെ ഉഷാ ലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാര്‍ക്കള കസബ മുരു മാര്‍ഗ ജംക്ഷനു സമീപമുള്ള കുക്കുണ്ടൂര്‍ അമിത് (46) എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ജ്വല്ലറിയില്‍ എത്തിയ മധ്യവയസ്‌കന്‍ ഒരു സ്വര്‍ണ്ണ കൊന്തയുള്ള ചെയിന്‍ കാണിക്കാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. ഒരു ചെയിന്‍  പരിശോധിച്ചുകൊണ്ടിരിക്കെ മറ്റൊരു മാല കാണിക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരി അത് തെരയുന്നതിനിടെ മധ്യവയസ്‌കന്‍ …

ഇന്ന് ഉത്രാടം, നാടും നഗരവും ഉത്രാടപ്പാച്ചിലിൽ 

  ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും ന​ഗരവും. വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കാൻ പൂവ്, ഓണസദ്യക്കുള്ള സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങാൻ എത്തുന്നവരുടെ തിരക്കാണ് മിക്ക ടൗണുകളിലും കാണാനാവുക. അത്തം മുതൽ ഓണവിപണി സജീവമായിരുന്നെങ്കിലും ഇന്ന് തിരക്ക് പാരമ്യത്തിലെത്തും. സദ്യയ്ക്കുള്ള സാധനങ്ങളും പൂക്കളും പുതുവസ്ത്രങ്ങളും വാങ്ങാനുള്ള തിരക്കാണ് നാടെങ്ങും. കാസർകോടും കാഞ്ഞങ്ങാടും വെള്ളിയാഴ്ച തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇടവിട്ടുള്ള മഴ വിപണിയെ ബാധിക്കുന്നുണ്ട്‌. മഴ പേടിച്ച് ഷെഡുകൾ കെട്ടിയാണ് പൂവിൽപ്പന. ഇതര …

ഗർഭസ്ഥശിശുവിന്റെ മരണത്തിന് പിന്നാലെ മാതാവും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി 

    കോഴിക്കോട്: എകരൂലിൽ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന മാതാവും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് മാതാവും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂൽ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. …

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; കുമ്പള സ്വദേശിയായ ട്രാവൽ ഉടമക്കെതിരേ പരാതിയുമായി കർണാടക സ്വദേശികൾ 

  കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക ബി.സി റോഡ് സ്വദേശിയായ ജീവനക്കാരനും തങ്ങളെ വഞ്ചിച്ചു എന്ന് ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരാളിൽ നിന്നും …

ദേശീയ കബഡി താരത്തിന്റെ മരണം; ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ, ഈ മാസം 18ന് കേസിൽ ശിക്ഷ പറയും

  കാസർകോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും കുറ്റക്കാരാണെന്ന് കോടതി. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവങ്കര സ്വദേശി രാഗേഷ് കൃഷ്ണൻ(38), മാതാവ് ശ്രീലത (59) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് ഒന്ന് എ മനോജ് ആണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതിയായ ഭർതൃപിതാവ് കെ രമേശൻ വിചാരണകിടയിൽ മരണപ്പെട്ടിരുന്നു. കേസിൽ ഈ മാസം 18ന് ശിക്ഷ പറയും. …

196 ഗ്രാം സ്വര്‍ണ്ണവുമായി നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. ക്വാലാലംപൂരില്‍ നിന്ന് വന്ന യുവതിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 13 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ചെരിപ്പിനുള്ളില്‍ കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. 5 കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

വേദന അസഹനീയമായപ്പോള്‍ സിസേറിയന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു; തയ്യാറാവാതെ ഡോക്ടര്‍; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

  കോഴിക്കോട്: ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശിശു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) വെന്റിലേറ്ററിലാണ്. പ്രസവത്തിനായി ഈ മാസം ഏഴിനാണ് അശ്വതിയെ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചിരുന്നു. വേദന വരാത്തതിനാല്‍ ബുധനാഴ്ചയും മരുന്നുവച്ചു. വേദന വന്നതോടെ സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രാത്രിയോടെ വേദന …