കാസര്‍കോട്: കൂലിപ്പണിക്കാരനായ യുവാവ് പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ചു. ബദിയഡുക്ക, പെര്‍ള, ഇടിയടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരീഷ് നായിക് (39) ആണ് ജീവനൊടുക്കിയത്. പഡ്രെ, ശിവഗിരിയിലെ രാമനായിക്-സരസ്വതി ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹരീഷ് നായിക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ഭാര്യ: ബാലക്ക. മകള്‍: ശ്രുതി (പ്ലസ്ടു വിദ്യാര്‍ത്ഥിനി അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍). ഏക സഹോദരന്‍: സുരേഷ് നായിക്.