മദ്യ ലഹരിയിൽ സാഹസിക പ്രകടനം, ഓണാഘോഷത്തിനിടെ കാണികളുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞു കയറി, ഒരാൾ മരിച്ചു
ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു ആണ് (45) മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്. ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു. മൂന്ന് പേരായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അപകടത്തെ തുടർന്ന് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന …