കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്. രണ്ട് പേരും കൊല്‍ക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. ഓണാഘോഷം പൊടിപൊടിക്കുന്നവര്‍ക്ക് എത്തിച്ചു കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം അന്വേഷണം നടത്തിവരികയാണ്. അതേ സമയം, തൃശൂരില്‍ 9 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. പോര്‍ക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേര്‍ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദര്‍ശ്, സുര്‍ജിത് പോര്‍ക്കുളം സ്വദേശി പ്രിന്‍സ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്.