വാട്സ് ആപ്പ് സന്ദേശം കണ്ടു; അപരിചിതന് ജീവന്‍ പകുത്ത് നല്‍കി; വൃക്ക ദാനം ചെയ്ത കാസര്‍കോട്ടെ യുവ വൈദികന്‍ ആശുപത്രി വിട്ടു
കാസര്‍കോട്: അപരിചിതന് വൃക്ക ദാനംചെയ്ത് വക്കച്ചന്‍ എന്ന ഫാ. ജോര്‍ജ് പാഴേപ്പറമ്പില്‍ മാതൃകയായി. കാസര്‍കോട് കൊന്നക്കാട് സ്വദേശി പി എം ജോജോമോനാണ് (49) തലശേരി രൂപത കള്ളാര്‍ ഉണ്ണിമിശിഹ പള്ളി വികാരി ജോര്‍ജ് പാഴേപ്പറമ്പില്‍ വൃക്ക ദാനംചെയ്തത്. കഴിഞ്ഞ 28ന് ആലുവ രാജഗിരി ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തലശേരി രൂപതയിലെ വൈദികരുടെ വാട്സാപ് കൂട്ടായ്മയിലൂടെയാണ് ജോജോയുടെ ദുരവസ്ഥയെ കുറിച്ച് ഫാ. ജോര്‍ജ് അറിഞ്ഞത്. അക്ഷയകേന്ദ്രം നടത്തിയിരുന്ന ജോജോമോന്റെ ഇരുവൃക്കകളും പ്രമേഹത്തെ തുടര്‍ന്നാണ് തകരാറിലായത്. ആഴ്ചയില്‍ …