കൊച്ചി: വനിതാ സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തു. സംവിധായകന്‍ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓര്‍മ്മ നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. മരട് പൊലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.
