ലാഹോര്‍: പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. അക്രമികള്‍ ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. ദുകി ജില്ലയിലെ ഒരു കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇരച്ചുകയറുകയറിയ തോക്കുധാരികള്‍ ആളുകളെ കൂട്ടിയ ശേഷം അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂണ്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ മൂന്ന് അഫ്ഗാന്‍കാരും ഉണ്ട്. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഓഫീസര്‍ ഹമയൂണ്‍ ഖാന്‍ നസീര്‍ പറഞ്ഞു. 16, 17 തീയതികളിലാണ് ഉച്ചകോടി നടക്കുക. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.