ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി കറക്കം; മറവില്‍ മോഷണവും; പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഏഴുപവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവിനെ കോഴിക്കോട്ട് നിന്ന് പൊക്കി

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഏഴുപവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് കോഴിക്കോട് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗനെ (30)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിപി അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ മാസം ആറിന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി ഗീതയുടെ വീട്ടില്‍ നിന്നാണ് ഏഴുപവനും മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നത്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി വീടുകള്‍ തോറും കയറിയിറങ്ങി എത്തിയതായിരുന്നു യുവാവ്. വീടിന് പുറത്ത് സൂക്ഷിച്ച പരാതിക്കാരിയുടെ വീട്ടിന്റെ താക്കോല്‍ തിരച്ചില്‍ നടത്തി കണ്ടെത്തി വീട് തുറന്നാണ് മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചാണ് പൊലീസ് പ്രതിയെ കുടുക്കിയത്. ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെ കോഴിക്കോട് വെച്ചാണ് പൊലീസ് സംഘം മോഷ്ടാവിനെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page