തലപ്പാടി ബാറിന് സമീപം എംഡിഎംഎ വില്‍പന; 25 കാരന്‍ അറസ്റ്റില്‍

മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ വില്‍പന നടത്തിയ തലപ്പാടി നര്‍ള പടില്‍ സ്വദേശി കിരണ്‍ ഡിസൂസയെ (25) സിറ്റി സൗത്ത് സബ് ഡിവിഷന്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
30,000 രൂപ വിലമതിക്കുന്ന 10 ഗ്രാം എംഡിഎംഎയും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. യുവാവിനെതിരെ ഉള്ളാള്‍ പൊലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ലഹരിവിരുദ്ധ സേനാംഗങ്ങളായ സാജു നായര്‍, മഹേഷ്, ശിവരാജ്, അക്ബര്‍, തിരുമലേഷ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page