പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരാക്കാമോ?ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: 18 വയസിന് താഴെ പ്രായമുള്ളവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കോഴിക്കോട് സ്വദേശിനി ലിമിന നല്‍കിയഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. എതിര്‍കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്റെ …

മഞ്ചേശ്വരത്ത് പിടിയിലായത് അഡ്യനടുക്ക ബാങ്ക് കൊള്ളയടിച്ച സംഘം; രക്ഷപ്പെട്ടവരില്‍ ഒരാള്‍ പൊലീസ് വലയില്‍, അറസ്റ്റിലായ ഒരാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, മാന്യ, നെല്ലിക്കട്ട, പൊയ്‌നാച്ചി എന്നിവിടങ്ങളിലെ കവര്‍ച്ചയ്ക്കു തുമ്പാകുന്നു

കാസര്‍കോട്: ഞായറാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദൈഗോളിയില്‍ വച്ച് പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പൊലീസിന്റെ വലയിലായി. കാസര്‍കോടിനു സമീപത്തു താമസക്കാരനും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയുമായ യുവാവ് ആണ് വലയിലായത്. ഇയാള്‍ 2024 ഫെബ്രുവരി 8ന് അഡ്യനടുക്കയിലെ കര്‍ണ്ണാടക ബാങ്ക് ശാഖ കൊള്ളയടിച്ച കേസിലെ പ്രതികളില്‍ ഒരാളാണ്. ഗ്യാസ് കട്ടര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് അഡ്യനടുക്ക ബാങ്ക് കൊള്ളയടിച്ചത്. പ്രസ്തുത കേസില്‍ ഇപ്പോള്‍ പൊലീസ് വലയിലായിട്ടുള്ള യുവാവിനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും …

വയനാട് ദുരന്തം; ബിരിയാണി ചാലഞ്ച് വഴി കിട്ടിയ 1.2 ലക്ഷം രൂപ തട്ടി; എ.ഐ.വൈ.എഫ് നേതാവിന്റെ പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു ബിരിയാണി ചലഞ്ച് നടത്തി കണ്ടെത്തിയ 1.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആലപ്പുഴ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ കായംകുളം, പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ട് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.1200 ഓളം ബിരിയാണി 100 രൂപ പ്രകാരം വിതരണം ചെയ്താണ് പണം കണ്ടെത്തിയത്. ഇതിനു പുറമെ സംഭാവന വാങ്ങിയും തട്ടിപ്പ് നടത്തിയതായി കേസില്‍ പറയുന്നു. ഈ തുകയും സര്‍ക്കാരിനു നല്‍കിയിട്ടില്ല.സിപിഎം നിയന്ത്രണത്തിലുള്ള ‘തണല്‍’ …

ചേലക്കരയില്‍ 19.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

തൃശൂര്‍: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിയായിരിക്കെ കാറില്‍ കടത്തുകയായിരുന്ന 19.5 ലക്ഷം രൂപ പിടികൂടി. ചൊവ്വാഴ്ച രാവിലെ വള്ളത്തോള്‍ നഗറില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബാഗിലാക്കി കാറിന്റെ ഡിക്കിയിലാക്കിയ നിലയില്‍ പണം കണ്ടെത്തിയത്. ബാങ്കില്‍ നിന്നു പിന്‍വലിച്ച പണം എന്നാണ് കാറില്‍ ഉണ്ടായിരുന്ന ജയന്‍ എന്നയാള്‍ പൊലീസിനോട് പറഞ്ഞത്. വിവരമറിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബാങ്കില്‍ നിന്നു പണം പിന്‍വലിച്ചതിന്റെ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലായ ജയനു ഏതെങ്കിലും രാഷ്ട്രീയ …

ഗൾഫിൽ പരിപാടിക്കെത്തുന്ന സിനിമാ നടിമാരുമായി അടുത്ത് ഇടപെടാനും ലൈം​ഗിക ബന്ധത്തിനും അവസരം; യുവാവിന്റെ വാഗ്ദാനത്തിൽ വീണത് നിരവധി പ്രവാസികൾ, നടികളുടെ പരാതിയിൽ ഒടുവിൽ യുവാവ് കുടുങ്ങി

കൊച്ചി: അറസ്റ്റിലായ എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്ന മുപ്പത്തേഴുകാരനായ ശ്യാം മോഹൻ ഈ പരിചയം വെച്ചാണ് ഇയാൾ പ്രവാസികളുടെ ലൈം​ഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.സിനിമാ നടിമാരുമായി പരിചയപ്പെടാൻ അവസരമൊരുക്കാമെന്നു ഗൾഫി​ലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് ഇയാൾ പരസ്യങ്ങൾ പോസ്റ്റുചെയ്തത്. നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ഇവരുമായി ഡേറ്റിങ്ങിനും …

മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി, സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും; സുരേഷ്‌ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെയുഡബ്ല്യുജെ, കാസർകോട് ഇന്ന് പ്രതിഷേധ യോഗം

കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സുരേഷ്‌ഗോപിയുടെ അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി. നേരത്തെയും സുരേഷ്‌ഗോപിയ്‌ക്കെതിരെ നിലപാടുമായി കെയുഡബ്ല്യുജെ രംഗത്തെത്തിയിരുന്നു. 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് വിവാദപരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാലായിരുന്നു ഭീഷണി. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ …

ഉഡുപ്പിയിൽ മലയാളി കസ്റ്റഡിയിൽ മരണപ്പെട്ട സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊല്ലം സ്വദേശിയായ ബിജു മോന്‍ (42) ആണ് ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍. ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ …

കാസർകോട് ചെമ്മനാട് അനുജൻ്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു

കാസർകോട്: കുടുംബ വഴക്കിനിടെ അനുജൻ്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ചെമ്മനാട് മാവില റോഡ് സ്വദേശിപേരവളപ്പിൽ ചന്ദ്ര(52)നാണ് മരിച്ചത്. സഹോദരൻ ഗംഗാധരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ ചന്ദ്രനുമായി ഗംഗാധരൻ സ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ ഗംഗാധരൻ കത്തിയെടുത്ത് ചന്ദ്രന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ബഹളം കേട്ട് വന്ന അയൽവാസികൾ കുത്തേറ്റ ചന്ദ്രനെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. …

പ്രൊഫ. പികെ ശേഷാദ്രി അനുസ്മരണം; 14ന് കാസര്‍കോട്ട്

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ആദ്യകാല അധ്യാപകനായിരുന്ന പ്രൊഫ.പികെ ശേഷാദ്രിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ 16-ാം ചരമ വാര്‍ഷിക ദിനമായ 14ന് വൈകീട്ട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അനുസ്മരണം സംഘടിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനവും നാടകാവതരണവും ഗാനമേളയുമുണ്ടാവും. ശേഷാദ്രിയുടെ സഹപ്രവര്‍ത്തകന്‍ പ്രൊഫ.സി താരാനാഥ് അനുസ്മരണ പ്രസംഗം നടത്തും. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, സിനിമാ നടന്‍ അലിയാര്‍, ഡോ.അംബികാസുതന്‍ മാങ്ങാട്, രത്‌നാകരന്‍ മാങ്ങാട്, പ്രൊഫ.സാഹിറാ റഹ്‌മാന്‍, സിനിമാ താരം അനഘാ നാരായണന്‍, ശേഷാദ്രിയുടെ മക്കളായ കൃഷ്ണകുമാര്‍, ഇന്ദു, മാഷിന്റെ ശിഷ്യന്മാരും പരിപാടിയില്‍ സംബന്ധിക്കും. …

കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും; അവസാന മണിക്കൂറില്‍ വാശിയേറിയ പ്രചാരണം

വയനാട്: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരാന്‍ ഒരുണിക്കൂര്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണങ്ങളുമായി മുന്നണികള്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി …

സഫിയയുടെ ശേഷിപ്പ്; അന്ത്യ കര്‍മ്മങ്ങള്‍ മുഹിമ്മാത്തില്‍ നടന്നു

കാസര്‍കോട്: സഫിയ കോലക്കേസില്‍ തെളിവായി സൂക്ഷിച്ച തലയോട്ടി സംസ്‌കാര ചടങ്ങു കള്‍ക്കായി മാതാപിതാക്കക്ക് വിട്ടുനല്‍കി. പിതാവ് മൊയ്തു, മാതാവ് ആയിഷ സഹോദരങ്ങളായ എസ് വൈ എസ് ഓഫീസില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അല്‍ത്താഫ്, മലപ്പുറം ഇഹ്യാഹുസുന്ന വിദ്യാര്‍ത്ഥി മിസ്ഹബ്, അല്‍ത്താഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മൂഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അജിത് കുമാര്‍ ആസാദ്, നാരായണ്‍ …

ശബരിമലയില്‍ ഒരേ സമയം 16,000 ത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

പത്തനംതിട്ട: ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്. നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി. നിലയ്ക്കലിലെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ 17 പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് വിമുക്ത …

ആയിഷുമ്മയും മൊയ്തുവും വിങ്ങിപ്പൊട്ടി; സഫിയയുടെ ശേഷിപ്പുകള്‍ കൈമാറി

കാസര്‍കോട്: നാടിനെ കണ്ണീരിലാഴ്ത്തിയ സഫിയ കൊലക്കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന ശേഷിപ്പുകള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി രക്ഷിതാക്കള്‍ക്കു വിട്ടുനല്‍കി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സാനു എസ് പണിക്കരുടെ ഉത്തരവ് പ്രകാരമാണ് തലയോട്ടിയടക്കമുള്ള ശേഷിപ്പുകള്‍ മാതാപിതാക്കള്‍ക്കു കൈമാറിയത്. കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകള്‍ മാതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടി കൊണ്ടാണ് ശേഷിപ്പുകള്‍ മാതാപിതാക്കളായ ആയിഷുമ്മയും മൊയ്തുവും ചേര്‍ന്ന് തിങ്കളാഴ്ച …

ആഢംബര ജീവിതം യുവാവിനെ വഴി തെറ്റിച്ചു; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക ബാധ്യത കാരണം

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് കടബാധ്യത കാരണം. കര്‍ണാടകയിലെ മംഗളൂരു പക്ഷികരെയിലെ കാര്‍ത്തിക് ഭട്ട്(32) ആണ് ഭാര്യ പ്രിയങ്ക(28)യെയും മകന്‍ ഹൃദ്യ(4)നെയും കൊലപ്പെടുത്തി ആത്മഹത്യചെയ്തത്. ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു യുവാവ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ടത്. മുറിയില്‍ നിന്ന് യുവാവിന്റെ കുറിപ്പ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു.മരണത്തിന് ആരും കാരണക്കാരല്ലെന്ന് വ്യക്തമാക്കിയ …

17കാരിയെ തട്ടിക്കൊണ്ടു പോയി ഗോവയിലേക്കു മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിയായി ഗോവയിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍. പെരിങ്ങോം, പുതിയകുന്നത്ത് ഹൗസിലെ പി.പി നോബിളിനെയാണ് പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയെയാണ് പീഡിപ്പിച്ചത്. പൊലീസില്‍ പരാതിയെത്തിയതോടെ നോബിള്‍ മുങ്ങുകയായിരുന്നു.ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവില്‍ കഴിയുന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്.ഐ ഹബീബ് റഹ്‌മാന്‍, …

എ.ഡി.എമ്മിന്റെ മരണം: പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി. ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ച്ച്.ഒ ശ്രീജിത്ത് കോടേരിയുടെ മുന്‍പില്‍ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനില്‍ ചില വഴിച്ചത്. ദിവ്യ ഒപ്പിടാന്‍ …

പത്തരമാറ്റില്‍ പത്താം വാര്‍ഷത്തിലേക്ക് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

അബുദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ പ്രൊഫൈല്‍ പ്രകാശനം ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ കെ ബീരാന്‍ നിര്‍വഹിച്ചു. മദീന സായിദ് ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അക്കൗണ്ട്‌സ് മാനേജര്‍ അമീര്‍ മന്‍കടവത്ത്, ഓപ്പറേഷന്‍ മാനേജര്‍ ബിജു തോമസ്, അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ എകിസിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാരും സംബന്ധിച്ചു.

നിയുക്ത പ്രസിഡന്റ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുമെന്നു വിവേക് രാമസ്വാമി

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: നിയുക്ത പ്രസിഡന്റ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുമെന്നും ട്രംപിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതിയെ പ്രതിരോധിക്കുമെന്നും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ വിവേക് രാമസ്വാമി പറഞ്ഞു. ട്രംപിന് ഓഫീസില്‍ അവസരം നല്‍കണമെന്ന് ഡെമോക്രാറ്റുകളോട് അഭ്യര്‍ത്ഥിക്കുകയും അദ്ദേഹത്തെ ജനാധിപത്യത്തിന് ഭീഷണിയായി കാണിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഈ ആഴ്ച’ സഹ-അവതാരകന്‍ ജോനാഥന്‍ കാളിനോട് സംസാരിക്കുകയായിരുന്നു രാമസ്വാമി,‘ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കുന്നത് അദ്ദേഹം എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകാന്‍ പോകുന്നുവെന്നാണ്. ആ …