അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ധര്‍ബ്ബത്തടുക്കയിലെ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.ബേള ധര്‍ബ്ബത്തടുക്കയിലെ പരേതരായ മദറയുടേയും ലീലയുടേയും മകന്‍ അച്ചുത(50)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം. ഭാര്യ: യമുന. മക്കള്‍: അവിനാശ്, ഹര്‍ഷിത, ശ്വേത. ഏക മരുമകന്‍ കിരണ്‍. സഹോദരങ്ങള്‍: അശോക, ദയാനന്ദ, പരേതനായ കുശല.

‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ തലപ്പത്ത് എലോണ്‍ മസ്‌ക്കും വിവേക് രാമസ്വാമിയും

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് എലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ്, ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE,) പ്രഖ്യാപിച്ചത്.ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സി സൃഷ്ടിക്കാന്‍ കഴിയില്ല. ഗവണ്‍മെന്റിനെ മാറ്റിമറിക്കുന്നതിനും പാഴ് …

ചെറുവത്തൂരിലെ ജ്യോത്സ്യന്‍ കെ കാളിദാസന്‍ അന്തരിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍ അമിഞ്ഞിക്കോട് സ്വദേശി കെ.കാളിദാസന്‍ ജ്യോത്സ്യര്‍(45) അന്തരിച്ചു. അസുഖ ബാധിതനായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതനായ കെ.വി കരുണാകരന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ഷൈമ (തൃക്കരിപ്പൂര്‍). മക്കള്‍: ശ്രാവണ്‍ ദാസ്, സാത്വിക ദാസ്(വിദ്യാര്‍ത്ഥികള്‍ ജി.എച്ച്എസ്എസ് കുട്ടമത്ത്). സഹോദരങ്ങള്‍: നാരായണന്‍, രാധാമണി(പെരളം), ജയശ്രീ(കോഴിക്കോട്), പ്രസന്ന(ഇരിട്ടി), താര(ശ്രീകണ്ഠപുരം).

യുവതി വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ഭര്‍തൃമതിയെ വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേള, കുമാരമംഗലം ക്ഷേത്രത്തിനു സമീപത്തെ വാസുദേവ അസ്രയുടെ ഭാര്യ സവിത (43)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ് പുറത്തേക്കും മക്കള്‍ കോളേജിലേക്കും സ്‌കൂളിലേക്കും പോയ സമയത്തായിരുന്നു ആത്മഹത്യ. വൈകുന്നേരം 4.45മണിയോടെ സ്‌കൂളിലേക്ക് പോയ മക്കള്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കുട്ടികള്‍ അയല്‍വീട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഭര്‍ത്താവും സ്ഥലത്തെത്തി. തുടര്‍ന്ന് ആശാരിയുടെ സഹായത്തോടെ വാതില്‍ …

മാന്യ അയ്യപ്പഭജന മന്ദിരത്തിലെ കവര്‍ച്ച: ഒരാള്‍ പിടിയില്‍, സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍, പൊയ്‌നാച്ചി, നെല്ലിക്കട്ട, വിഷ്ണുമംഗലം ക്ഷേത്രകവര്‍ച്ചകള്‍ക്കു തുമ്പായേക്കും

കാസര്‍കോട്: മാന്യ, അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു ആറു ലക്ഷം രൂപ വില മതിക്കുന്ന വെള്ളിയില്‍ തീര്‍ത്ത വിഗ്രഹവും വെള്ളി ദുദ്രാക്ഷമാലയും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.കര്‍ണ്ണാടക, കസബ താലൂക്കിലെ കൊയില, ആത്തൂര്‍, കളായി ഹൗസിലെ ഇബ്രാഹിം കലന്തര്‍ എന്ന കെ. ഇബ്രാഹിമിനെ(42)യാണ് ബദിയഡുക്ക പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നവംബര്‍ നാലിനു പുലര്‍ച്ചെയാണ് ഭജനമന്ദിരത്തില്‍ കവര്‍ച്ച നടന്നത്. അന്നു തന്നെ നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രം, പൊയ്‌നാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയ …

99,999 രൂപ ഇട്ടാൽ 13 ആഴ്ച കഴിഞ്ഞാൽ 1,39,999 രൂപ ലഭിക്കും,19കാരനായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ തട്ടിപ്പിൽ കുടുങ്ങിയത് 200ഓളം പേർ, ഒടുവിൽ പൊലീസ് പൊക്കി

അജ്മീർ: അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ രാജ്യത്ത് സജീവമാണ്. പൊലീസും സർക്കാരും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ചിലർ ചതിക്കുഴിയിൽ വീഴുന്നു. ഇത്തരത്തില്‍ ഒരു പണം ഇരട്ടിപ്പ് വാഗ്ദാനവുമായി രംഗത്തെത്തി നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയ ഒരു കേസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19കാരന്‍ പിടിയിലായ സംഭവമാണ് ചര്‍ച്ചയാകുന്നത്.ഏകദേശം 200 പേരില്‍ നിന്ന് 19കാരന്‍ ഇത്തരത്തില്‍ …

കോടതിവിധിയിലെ അതൃപ്തി; സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി, 35 മരണം, 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ബീജിംഗ്: സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. തെക്കൻ ചൈനയിലെ ജൂഹായിലാണ് സംഭവം. ഫാൻ എന്ന് പേരുള്ള 62 കാരനായിരുന്നു കാറോടിച്ചിരുന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡ് തകർത്ത് ഇയാൾ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വയോധികരും കുട്ടികളുമടക്കം ഒട്ടേറെ പേർ അവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ മുറുവേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വയം മുറുവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. …

വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ

കല്‍പ്പറ്റ/ തൃശൂർ : ഒരു മാസത്തോളം ആവേശക്കടല്‍ തീര്‍ത്ത പ്രചാരണത്തിനൊടുവില്‍ വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വിധി എഴുത്ത്. രണ്ടിടങ്ങളിലും വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കനത്ത സുരക്ഷാ സംവിധാനമാണ് രണ്ട് മണ്ഡലങ്ങളിലും ഏർപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വയനാടും ചേലക്കരയും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാനമല്‍സരംഉത്തര്‍ പ്രദേശിലെ …

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായി, ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കുടുംബവഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനെ (52) വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എ ഗംഗാധരനെ (48) യാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ഞെറ്റിയിൽ അടക്കം ശരീരത്തിൽ മൂന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ …

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. ഏറെ നാളായി മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയും എട്ടും ഒന്‍പതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ …

പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു; നാട്ടുകാര്‍ പൊലീസിനെ തടഞ്ഞു

കണ്ണൂര്‍: പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. തിരുവട്ടൂര്‍ സ്വദേശി മെഹറൂഫിന്റെ (27)ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ കുറ്റിയേരി പുഴക്കരയില്‍ നിന്ന് കണ്ടെത്തി. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് പറയുന്നത്. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. ഞായറാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്. മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫ് പുഴയില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് …

സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടന്നു: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്. സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നു മന്ത്രി പറഞ്ഞു. സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ …

കടമ്പാര്‍ സ്വദേശിയെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മഞ്ചേശ്വരം, കടമ്പാര്‍, ബഡാജെയിലെ മുഹമ്മദ് ആസിഫി(33)നെ വാഹനം തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സൂറത്ത്ക്കല്‍, ഇടിയ, ഈശ്വര്‍നഗറിലെ അണ്ണപ്പ സ്വാമി എന്ന മനു (24), ഉള്ളാലെ സച്ചിന്‍ (24), പടല്‍കോടി സ്വദേശി കുഷിത്ത് (18) എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. നവംബര്‍ 8ന് മംഗ്‌ളൂരുവില്‍ നിന്നു നാട്ടിലേക്ക് കുടുംബസമേതം പോവുകയായിരുന്നു മുഹമ്മദ് ആസിഫ്. ഇതിനിടയില്‍ കെ.സി റോഡ്-ഉച്ചില സ്‌ട്രെച്ചിന് സമീപത്തായിരുന്നു അക്രമം.

കാഞ്ഞങ്ങാട്ട് ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച ആള്‍ അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച ആളെ റെയില്‍വേ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് റിയാസ്(31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ റിയാസ്, കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തലക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ …

സ്വദേശിവല്‍ക്കരണം കടുപ്പിച്ച് യു.എ.ഇ; 14 മേഖലകളില്‍ സ്വദേശികളെ നിയമിക്കണം, ഇല്ലെങ്കില്‍ 96000 ദിര്‍ഹം പിഴ

ദുബായ്: സ്വദേശിവല്‍ക്കരണം കര്‍ശനമാക്കാനൊരുങ്ങി യു.എ.ഇ. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു സ്വദേശിയെ നിയമിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവ്. ഐ.ടി അടക്കം 14 മേഖലകളിലെ കമ്പനികള്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഡിസംബര്‍ 31ന് അകം പുതിയ ഉത്തരവ് പ്രകാരമുള്ള നിയമനം പൂര്‍ത്തിയാക്കണമെന്നും ഇല്ലാത്തപക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പു നല്‍കി.പ്രൊഫഷണല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്, ഐ.ടി അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക മേഖല, കലാ-വിനോദം, …

ഉപ്പുവെള്ളം കയറുന്നു; പാലായി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ നാളെ താഴ്ത്തും, ജാഗ്രത പാലിക്കണം

കാസര്‍കോട്: കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ പുഴയുടെ മുകള്‍ ഭാഗത്തേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനായി പാലായി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ നാളെ താഴ്ത്തും. റെഗുലേറ്ററിന്റെ മുകള്‍ ഭാഗത്ത് ജലനിരപ്പ് ക്രമേണ ഉയരുമെന്നതിനാല്‍, പുഴയുടെ ഇരുകരകളിലുമുള്ള കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. പാലായി റെഗുലേറ്റര്‍ കംബ്രിഡ്ജിലൂടെ പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് 18 കിലോമീറ്ററോളം ഭാഗത്തേക്ക് ശുദ്ധജലം ഉറപ്പുവരുത്തുവാന്‍ സാധിക്കും. നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് …

ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായയില്‍ ടേപ്പ് ഒട്ടിച്ച് അധ്യാപികയുടെ ക്രൂരത; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തഞ്ചാവൂര്‍: ക്ലാസില്‍ സംസാരിച്ചതിന് പ്രധാനാദ്ധ്യാപിക വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് ക്രൂരത. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ നാലാം ക്ലാസില്‍ പഠിക്കുന്ന അഞ്ചുവിദ്യാര്‍ത്ഥികളുടെ വായിലാണ് ടേപ്പ് ഒടിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഒറത്തനാടിനടുത്തുള്ള അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിനാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയും എലമെന്ററി സ്‌കൂള്‍ ജില്ലാ ഓഫീസറും ആരോപണങ്ങള്‍ നിഷേധിച്ചു. ഒക്ടോബര്‍ 21 നാണ് സ്‌കൂളില്‍ സംഭവം നടന്നത്. നാലുമണിക്കൂറോളം കുട്ടികളെ ടേപ്പ് ഒട്ടിച്ചു നിറുത്തിയെന്നും …

ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്റര്‍; വാര്‍ഷിക ജനറല്‍ ബോഡി ഡിസംബര്‍ 8 ന്

പിപി ചെറിയാന്‍ ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററിന്റെ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരും. മുന്‍ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് പുതുക്കിയ ഫോം, അല്ലെങ്കില്‍ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി ബിഎല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതി, ബില്‍ഡിംഗ് സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രൊജക്റ്റ് അപ്ഡേറ്റുകള്‍, …