ആഢംബര ജീവിതം യുവാവിനെ വഴി തെറ്റിച്ചു; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് കടുത്ത സാമ്പത്തിക ബാധ്യത കാരണം

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് കടബാധ്യത കാരണം. കര്‍ണാടകയിലെ മംഗളൂരു പക്ഷികരെയിലെ കാര്‍ത്തിക് ഭട്ട്(32) ആണ് ഭാര്യ പ്രിയങ്ക(28)യെയും മകന്‍ ഹൃദ്യ(4)നെയും കൊലപ്പെടുത്തി ആത്മഹത്യചെയ്തത്. ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു യുവാവ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ടത്. മുറിയില്‍ നിന്ന് യുവാവിന്റെ കുറിപ്പ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
മരണത്തിന് ആരും കാരണക്കാരല്ലെന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പില്‍ അന്തിമ കര്‍മ്മങ്ങള്‍ മാതാപിതാക്കളേക്കൊണ്ട് ചെയ്യിക്കരുതെന്നും യുവാവ് എഴുതിയിട്ടുണ്ട്. കാര്‍ത്തികിന്റെ വീട്ടുകാരുമായി ദമ്പതികള്‍ പിണക്കത്തിലായിരുന്നു. ഇതിനേ തുടര്‍ന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയില്‍ തനിച്ചായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരേ വീട്ടില്‍ തന്നെ താമസിച്ചിരുന്ന കാര്‍ത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികള്‍ സംസാരിച്ചിരുന്നില്ല.
മുമ്പ് മംഗളൂരുവിലെ ഒരു സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന കാര്‍ത്തിക് കുറച്ചുകാലമായി ജോലി ചെയ്തിരുന്നില്ല. നിരവധി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ആഡംബര ജീവിതമാണ് നയിച്ചത്. വിവാഹ ശേഷം ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കുടുങ്ങി വന്‍ തുക നഷ്ടപ്പെട്ടു. ഇത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സാമ്പത്തിക ബാധ്യത രൂക്ഷമാകുന്നതിനിടയില്‍ മുറിയില്‍ ഒരു എസി സ്ഥാപിച്ചു. വൈദ്യുതി ബില്ല് വയോധികനായ പിതാവ് കൊണ്ട് അടപ്പിച്ചു. വെള്ളിയാഴ്ച പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ചകളില്‍ വീടിന് പുറത്ത് പോകുന്ന രീതി മകനും മരുമകള്‍ക്കമുള്ളതിനാല്‍ ചെറുമകനൊപ്പം ഇവര്‍ പുറത്ത് പോയെന്ന ധാരണയിലായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുണ്ടായിരുന്നത്. പക്ഷികെരെയില്‍ വച്ച് ട്രെയിനിടിച്ച് മരിച്ചത് കാര്‍ത്തിക് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. മുറിയുടെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page