ഗൾഫിൽ പരിപാടിക്കെത്തുന്ന സിനിമാ നടിമാരുമായി അടുത്ത് ഇടപെടാനും ലൈം​ഗിക ബന്ധത്തിനും അവസരം; യുവാവിന്റെ വാഗ്ദാനത്തിൽ വീണത് നിരവധി പ്രവാസികൾ, നടികളുടെ പരാതിയിൽ ഒടുവിൽ യുവാവ് കുടുങ്ങി

കൊച്ചി: അറസ്റ്റിലായ എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്ന മുപ്പത്തേഴുകാരനായ ശ്യാം മോഹൻ ഈ പരിചയം വെച്ചാണ് ഇയാൾ പ്രവാസികളുടെ ലൈം​ഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.സിനിമാ നടിമാരുമായി പരിചയപ്പെടാൻ അവസരമൊരുക്കാമെന്നു ഗൾഫി​ലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് ഇയാൾ പരസ്യങ്ങൾ പോസ്റ്റുചെയ്തത്. നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്നായിരുന്നു വാ​ഗ്ദാനം. ഇതിനായി ഇയാൾ ആവശ്യപ്പെട്ട പണം നൽകാനും ചില പ്രവാസികൾ തയ്യാറായി. വിവരമറിഞ്ഞ രണ്ട് നടിമാർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രവാസികളിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page