കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിയായി ഗോവയിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍. പെരിങ്ങോം, പുതിയകുന്നത്ത് ഹൗസിലെ പി.പി നോബിളിനെയാണ് പെരിങ്ങോം പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയെയാണ് പീഡിപ്പിച്ചത്. പൊലീസില്‍ പരാതിയെത്തിയതോടെ നോബിള്‍ മുങ്ങുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവില്‍ കഴിയുന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്.ഐ ഹബീബ് റഹ്‌മാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.വി രജീഷ്, പ്രജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഗോവയിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.







