കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ആദ്യകാല അധ്യാപകനായിരുന്ന പ്രൊഫ.പികെ ശേഷാദ്രിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ 16-ാം ചരമ വാര്‍ഷിക ദിനമായ 14ന് വൈകീട്ട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അനുസ്മരണം സംഘടിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനവും നാടകാവതരണവും ഗാനമേളയുമുണ്ടാവും. ശേഷാദ്രിയുടെ സഹപ്രവര്‍ത്തകന്‍ പ്രൊഫ.സി താരാനാഥ് അനുസ്മരണ പ്രസംഗം നടത്തും. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, സിനിമാ നടന്‍ അലിയാര്‍, ഡോ.അംബികാസുതന്‍ മാങ്ങാട്, രത്‌നാകരന്‍ മാങ്ങാട്, പ്രൊഫ.സാഹിറാ റഹ്‌മാന്‍, സിനിമാ താരം അനഘാ നാരായണന്‍, ശേഷാദ്രിയുടെ മക്കളായ കൃഷ്ണകുമാര്‍, ഇന്ദു, മാഷിന്റെ ശിഷ്യന്മാരും പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഖാദര്‍ മാങ്ങാട്, കെഎം ഹനീഫ, ടിഎ ഇബ്രാഹിം, ടിഎ ഷാഫി സംബന്ധിച്ചു.