കാസര്‍കോട്: സഫിയ കോലക്കേസില്‍ തെളിവായി സൂക്ഷിച്ച തലയോട്ടി സംസ്‌കാര ചടങ്ങു കള്‍ക്കായി മാതാപിതാക്കക്ക് വിട്ടുനല്‍കി. പിതാവ് മൊയ്തു, മാതാവ് ആയിഷ സഹോദരങ്ങളായ എസ് വൈ എസ് ഓഫീസില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അല്‍ത്താഫ്, മലപ്പുറം ഇഹ്യാഹുസുന്ന വിദ്യാര്‍ത്ഥി മിസ്ഹബ്, അല്‍ത്താഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മൂഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അജിത് കുമാര്‍ ആസാദ്, നാരായണ്‍ പെരിയ, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദിര്‍ അഷ്റഫ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. പുത്തിഗെ മുഹിമ്മാത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും നടത്തി. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പല്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പിന്നീട് കൊടഗ് അയ്യങ്കേരിയിലേക്ക് കബറടക്കത്തിനായി കൊണ്ടുപോയി.