അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രിസ്മസ് ദിനത്തില്‍ ലഭിച്ച കുഞ്ഞിന് പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ്.പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മകള്‍ക്ക് നമുക്കൊരു പേരിടാമെന്നും പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നുവെന്നും ഫേസ്ബുക്കില്‍ മന്ത്രി വീണാ ജോര്‍ജ് കുറിച്ചു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്ന് ക്രിസ്തുമസ് …

37 പേരുടെ വധശിക്ഷ പരോളില്ലാതെ ജീവപര്യന്തമാക്കി മാറ്റാനുള്ള ബൈഡന്റെ തീരുമാനം; വിമര്‍ശനവുമായി ട്രംപ്

പി പി ചെറിയാന്‍ ഫ്‌ലോറിഡ: ഫെഡറല്‍ വധശിക്ഷയ്ക്ക് വിധേയരായ ഭൂരിഭാഗം പേരുടെയും ശിക്ഷകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറച്ചുവെങ്കിലും വധശിക്ഷ കര്‍ശനമായി പിന്തുടരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച തറപ്പിച്ചു പറഞ്ഞു.ശിക്ഷിക്കപ്പെട്ട 40 പേരില്‍ 37 പേരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമായി മാറ്റാനുള്ള ബൈഡന്റെ തീരുമാനത്തെ ട്രംപ് വിമര്‍ശിച്ചു. ഇത് ബുദ്ധിശൂന്യമാണെന്നും ഇരകളുടെ കുടുംബങ്ങളെ അപമാനിക്കലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വധശിക്ഷ ജീവപര്യന്തമാക്കുന്നതു തീവ്രവാദം, വിദ്വേഷം കൂട്ടക്കൊലക്കുള്ള പ്രേരണ എന്നിവ ഒഴികെയുള്ള കേസുകളില്‍ ഫെഡറല്‍ മൊറട്ടോറിയത്തിന് അനുസൃതമാണെന്ന് …

പ്രഗത്ഭ മതപണ്ഡിതനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുന്‍ പ്രസിഡന്റുമായ സി.എച്ച് അഹമ്മദ് അഷ്‌റഫ് മൗലവി അന്തരിച്ചു; ഖബറടക്കം വൈകീട്ട് അഞ്ചിന്

കാസര്‍കോട്: പ്രഗത്ഭ മതപണ്ഡിതനും മത- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുന്‍ പ്രസിഡന്റുമായ സെന്റര്‍ ചിത്താരിയിലെ സി.എച്ച് അഹമ്മദ് അഷ്‌റഫ് മൗലവി (80) അന്തരിച്ചു. സെന്റര്‍ ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിഡന്റ്, ക്രസന്റ് സ്‌കൂള്‍ കമ്മിറ്റി ഭാരവാഹി, യതീംഖാന ഭരണസമിതി അംഗം തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിരുന്നു. പാറപ്പള്ളിയിലെ വനിതാ യതീം ഖാനയുടെ സ്ഥാപിച്ചതു മൗലവിയായിരുന്നു. ശംസുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും ആദ്യകാല യുഎഇ പര്യടന വേളകളില്‍ അവയുടെ ചുക്കാന്‍ പിടിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. …

അന്താരാഷ്ട്ര ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം നേടിയ കാസര്‍കോട്ടുകാര്‍ക്കു വരവേല്‍പ്പ്

കാസര്‍കോട്: നേപ്പാളില്‍ നടന്ന ഇന്‍ഡോ-നേപ്പാള്‍ അന്താരാഷ്ട്ര ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടിസ്വര്‍ണ മെഡല്‍ നേടി തിരിച്ചെത്തിയ കാസര്‍കോട്ടെ എസ്. ബസവരാജ്, കെ. ധനുഷ്എന്നിവരെ ജില്ലാ ത്രോ ബോള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ആര്‍. ശശികാന്ത്, ജില്ലാ പ്രസിഡന്റ് കെ. സൂര്യനാരായണ ഭട്ട്, ജില്ലാ സെക്രട്ടറി പി.എച്ച്.സന്തോഷ്, സന്തോഷ് കുമാര്‍, പൊടിപള്ള ശ്രീ ഭഗവതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍, ശ്രീ ചീരുമ്പ ഭഗവതി സേവ സമിതിഅംഗം …

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം; പത്തുലക്ഷം തട്ടിയ രണ്ടു മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പത്തുലക്ഷം തട്ടിയ രണ്ട് മലയാളികള്‍ മംഗളൂരുവില്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ കെ ജാഫര്‍(49), ആകാശ്(24) എന്നിവരെയാണ് മംഗളൂരു സിറ്റി സിഇഎന്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മംഗളൂരു സ്വദേശിയുടെ 10,84,017 രൂപ പടിപടിയായി തട്ടിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തില്‍ ജാഫര്‍ എന്ന ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മുംബൈ അന്ധേരിയില്‍ രജിസ്റ്റര്‍ …

ക്രിസ്തുമസ് ആഘോഷത്തിരക്കിനിടയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കൂറ്റന്‍ കാട്ടുപന്നി ഓടിക്കയറി; സംഭവം കുമ്പളയില്‍, ആളപായം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ അമര്‍ന്നിരിക്കെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കുമ്പള ടൗണിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട് പോയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. രാത്രി ഒന്‍പതു മണി ആയതിനാല്‍ ഏതാനും പേര്‍ മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായി കടയ്ക്കകത്തേക്ക് ഓടിക്കയറിയ പന്നി ആദ്യമൊന്നു പകച്ചുവെങ്കിലും ജീവനക്കാരുടെ ബഹളം കേട്ട് കടയ്ക്കു അകത്തു അങ്ങോട്ടും ഇങ്ങോട്ടും ഓടി. പിന്നീടാണ് വാതില്‍ വഴി പുറത്തേക്ക് പോയത്. കുമ്പള സ്‌കൂള്‍ റോഡിലേക്കാണ് പന്നി …

‘മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ എത്തിച്ചേരുക വിനാശത്തില്‍’; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷം നാമെല്ലാവരുടേതുമാണെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനം എത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരേതടുമാണ്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലൂടെ മാലോകര്‍ക്ക് പകര്‍ന്നു നല്‍കിയതാണ് യേശു അഥവ ഈ നബി ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തു …

ലഹരി ഉപയോഗിച്ച യുവാക്കള്‍ക്കെതിരെ പരാതി നല്‍കി; ക്രിസ്മസ് രാത്രി 67 കാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കൊല നടന്നത്. അഞ്ചംഗസംഘമാണ് ഷാജഹാനെ കൊലപ്പെടുത്താന്‍ എത്തിയത്. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗൃഹനാഥനെ വെട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്.ഷാജഹാന്‍ ഈ സംഘവുമായി ചൊവ്വാഴ്ച വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ക്രിസ്മസ് രാത്രി സംഘം വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. …

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം; 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയരുമെന്ന് ആശങ്ക

കാബൂള്‍: അഫ്ഗാനില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍പ്പെട്ട അഫ്ഗാനിലെ ബര്‍മാല്‍ മുര്‍ഗ് ബസാര്‍ ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലാമന്‍ ഉള്‍പ്പെടെ മറ്റു ഏഴു ഗ്രാമങ്ങളും അക്രമത്തില്‍ ശിഥിലമായിട്ടുണ്ട്.ബര്‍മാല്‍,പക്ടിക എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിക്കു അഫ്ഗാനിലെ താലിബാന്‍ മന്ത്രിസഭ പ്രതിരോധ മന്ത്രാലയം നീക്കമാരംഭിച്ചിട്ടുണ്ടെന്നു പറയുന്നു. അഫ്ഗാന്‍ മണ്ണും അഫ്ഗാന്റെ പരമാധികാരവും …

നവീന്‍ ബാബുവിന് ടിവി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് ടിവി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം മറ്റു തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തുന്നത് …

ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരിയെ കാണാതായി; ആയിഷത്ത് മസ്‌നയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പിലിക്കോട്, എരവിലെ വിമല്‍ഹൗസിലെ ആയിഷത്ത് മസ്‌ന (19) യെ ആണ് കാണാതായത്. അസ്‌ലമിന്റെ ഭാര്യയാണ്. അസ്‌ലമിന്റെ മാതാവ് മൈമൂന നല്‍കിയ പരാതി പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.45 മണിക്കാണ് തൃക്കരിപ്പൂരിലേക്ക് ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് ആയിഷത്ത് മസ്‌ന വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭര്‍തൃമാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര …

തളങ്കരയില്‍ പൊലീസ് റെയ്ഡ്; കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 കിലോ കഞ്ചാവു പിടികൂടി, ചട്ടഞ്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: രഹസ്യവിവരത്തെത്തുടര്‍ന്ന് തളങ്കരയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ നാലു കിലോ കഞ്ചാവ് പിടികൂടി. ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ചട്ടഞ്ചാല്‍, പുത്തരിയടുക്കം സ്വദേശി കെ. സവാദി(39)നെ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പ്രദീഷ് കുമാര്‍ എം.പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സവാദ് താമസിക്കുന്ന തളങ്കര, കെ.കെ പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഡിവൈ. എസ്.പി സി.കെ സുനില്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ.യും ജില്ലാ പൊലീസ് മേധാവിയുടെ …

വെള്ളപാണ്ട് മൂലം മാനസിക വിഷമം; എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ട് സ്വദേശി മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു(65) ആണ് മരിച്ചത്. വെള്ളപാണ്ട് ഉണ്ടായതിനാല്‍ മാനസിക വിഷമമുള്ളതായി പറയുന്നു. ഈമാസം 21 ന് ഉച്ചയോടെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു. മക്കള്‍: സിജു മാത്യു, മനോജ് മാത്യു, ഷിജില്‍. മരുമക്കള്‍: സിനി, സൗമ്യ, പരേതനായ ചാക്കോ. സഹോദരങ്ങള്‍: രാജു, ബിനു, അമ്മിണി, ഷൈല, …

വികസനവിവാദം: ബദിയഡുക്ക നീര്‍ച്ചാല്‍ ഗ്രാമസഭ അലങ്കോലപ്പെട്ടു; 12 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡ് റീടാര്‍ ചെയ്തിട്ടു ഗ്രാമസഭ കൂടിയാല്‍ മതിയെന്നു നാട്ടുകാര്‍

ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് നീര്‍ച്ചാല്‍ 18-ാം വാര്‍ഡിലെ വികസനങ്ങളെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കാന്‍ ശ്രമിക്കവെ, ചിമ്മിനടുക്ക-ബൊളച്ചു-കുഞ്ചാര്‍ റോഡ് മുതല്‍ ഭരണനേട്ടം പറഞ്ഞു തുടങ്ങണമെന്നു ഗ്രാമസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു.പ്രസ്തുത റോഡ് ഉടന്‍ റീടാര്‍ ചെയ്യുമെന്ന് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കുകയും ബഹളത്തിനിടയില്‍ യോഗം പിരിച്ചു വിട്ടു പഞ്ചായത്തു പ്രസിഡന്റും വാര്‍ഡു മെമ്പറും മടങ്ങുകയും ചെയ്തു. 12 വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ ഗ്രാമസഭയില്‍ വന്നു ഈ റോഡ് ഉടന്‍ റീടാര്‍ ചെയ്യുമെന്ന് പതിവായി പറഞ്ഞു കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് …

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യം; യുവതികളടക്കം പന്ത്രണ്ട് പേര്‍ പിടിയില്‍, പൊലീസ് കണ്ടെത്തിയത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം

കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം പൊലീസ് കണ്ടെത്തി. ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവന്‍ റോഡിലുള്ള സ്പായില്‍ നിന്നുമാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാവണേശ്വരത്തെ പി. കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാവണേശ്വരത്തെ പി. കുഞ്ഞിരാമന്‍(89) അന്തരിച്ചു.അജാനൂര്‍ മണ്ഡലം മുന്‍പ്രസിഡണ്ട്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ചിത്താരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, രാവണീശ്വരം പെരുത്രകോവിലപ്പന്‍ ക്ഷേത്ര പ്രസിഡണ്ട്, രാവണേശ്വരം സ്‌കൂള്‍ പി.ടി.എപ്രസിഡണ്ട് എന്നി പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: വി. കല്യാണി അമ്മ. മക്കള്‍: രവീന്ദ്രന്‍. വി(റൈസ് മില്‍), പവിത്രന്‍ (ഭെല്‍ കാസര്‍കോട്), ഉണ്ണികൃഷ്ണന്‍(ക്ലര്‍ക്ക് ജില്ലാ കോടതി), സതി. മരുമക്കള്‍: ഗീത പി (വാഴക്കോട്), ശ്രീജ കപ്പള്ളി സൗമിനി (ദുര്‍ഗ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്), …

ശബരിമല മണ്ഡല മഹോത്സവം നാളെ; തങ്ക അങ്കി ഘോഷയാത്ര ഇന്നെത്തും; തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം

ശബരിമല: മണ്ഡല പൂജ മഹോത്സവത്തിനു ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നു സന്ധ്യയോടെ സന്നിധാനത്തിലെത്തും. വൈകിട്ട് 6.40 നാണ് വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. ദീപാരാധനക്കു ശേഷമേ തീര്‍ത്ഥാടകരെ പതിനെട്ടാം പടികയറ്റിവിടുകയുള്ളൂ. അങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര ഉച്ചക്ക് 1.30 ന് പമ്പയിലെത്തും. 3 മണിയോടെ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു …

രാജേന്ദ്ര അർലേക്കർ കേരള ഗവര്‍ണര്‍‌; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഹിമാചലിലും ഗവര്‍ണറായിരുന്നു. ഗോവയില്‍ മന്ത്രിയും സ്പീക്കറും ആയിരുന്നു.അതേസമയം, ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായി നിയമിച്ചു. മുൻ കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ.സിങ് മിസോറാം ഗവർണറാകും. മിസോറാം ഗവർണർ ഡോ ഹരി …