പി പി ചെറിയാന്‍
ഫ്‌ലോറിഡ: ഫെഡറല്‍ വധശിക്ഷയ്ക്ക് വിധേയരായ ഭൂരിഭാഗം പേരുടെയും ശിക്ഷകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറച്ചുവെങ്കിലും വധശിക്ഷ കര്‍ശനമായി പിന്തുടരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച തറപ്പിച്ചു പറഞ്ഞു.
ശിക്ഷിക്കപ്പെട്ട 40 പേരില്‍ 37 പേരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമായി മാറ്റാനുള്ള ബൈഡന്റെ തീരുമാനത്തെ ട്രംപ് വിമര്‍ശിച്ചു. ഇത് ബുദ്ധിശൂന്യമാണെന്നും ഇരകളുടെ കുടുംബങ്ങളെ അപമാനിക്കലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വധശിക്ഷ ജീവപര്യന്തമാക്കുന്നതു തീവ്രവാദം, വിദ്വേഷം കൂട്ടക്കൊലക്കുള്ള പ്രേരണ എന്നിവ ഒഴികെയുള്ള കേസുകളില്‍ ഫെഡറല്‍ മൊറട്ടോറിയത്തിന് അനുസൃതമാണെന്ന് ബൈഡന്‍ പറഞ്ഞു.