ബോക്സോഫീസ് ഭരിക്കാൻ മോഹൻലാൽ ചിത്രം; ബറോസ് ഇന്ന് തിയറ്ററുകളിൽ, ആകാംക്ഷയോടെ ആരാധകർ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിവെക്കുന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മൂന്നോടിയായി ചിത്രത്തിന്‍റെ പ്രിവ്യൂ ചെന്നൈയില്‍ നടന്നു. സംവിധായകൻ മണിരത്‌നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യു ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ബറോസ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.’മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ …

സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം: സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്.തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ …

വിസ്മയ തീരം ഡോക്യുമെന്ററി പോസ്റ്റര്‍ പ്രകാശനംചെയ്തു

ഉദുമ: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്‌ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റര്‍പ്രകാശനം ചെയ്തു. ബേക്കല്‍ കാര്‍ണിവല്‍ ഫെസ്റ്റില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനംനിര്‍വഹിച്ചു. മൂസ പാലക്കുന്ന് പോസ്റ്റര്‍ ഏറ്റുവാങ്ങി. സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കളക്ടര്‍ കെ ഇമ്പ ശേഖര്‍, മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ലക്ഷ്മി, എം കുമാരന്‍, ടി ശോഭ, രാഷ്ട്രീയ നേതാക്കളായ ഹക്കീം കുന്നില്‍, എംഎ ലത്തീഫ്, കെ ഇ എ ബക്കര്‍, കെ മണികണ്ഠന്‍ പ്രസംഗിച്ചു. …

വിദ്യാനഗര്‍ ജെ.സി.ഐ ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: ജെ.സി.ഐ വിദ്യാനഗര്‍ ഭാരവാഹികള്‍ സ്ഥാനാരോഹണം ചെയ്തു. പ്രസിഡണ്ട് റംല എന്‍.എ അധ്യക്ഷത വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ മുഖ്യാതിഥിയായിരുന്നു. സോണ്‍ പ്രസിഡണ്ട് ജെസില്‍ ജെയിന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ.അബ്ദുല്‍ സത്താര്‍ എ.എ, മേഖല വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്രൂദ്, ഫാത്തിമത്ത് ഷംല, ജിഷ്ണു രാജന്‍, ആസിഫ് എന്‍.എ, ഇല്യാസ് എഎ, യോഗേഷ് എ, മൊയ്തു അറഫ പ്രസംഗിച്ചു. ഹക്കീം എം.എസ്, ഫൈസല്‍ എ.കെ, മജീദ് എന്നിവരെ ബിസിനസ് എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മുംതാസ് …

വയോധികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: വയോധികനെ വീടിനകത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് സ്വദേശി ചൂരിക്കാട്ട് ഹൗസില്‍ ഇ മുളീധരന്‍ നായര്‍(64) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടില്‍ പൊതുദര്‍ശനത്തില്‍ വയ്ക്കും. തുടര്‍ന്ന് ചൂരിപ്പാറ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: സി ശാന്തി. മക്കള്‍: ശ്യാംദാസ്, ശ്യാമിനി. മരുമക്കള്‍: എം ശരണ്യ, എസ് സതീഷ്. സഹോദരങ്ങള്‍: സാവിത്രി, നിര്‍മ്മല, കമലാക്ഷി, ദേവകി.

ക്രിസ്മസ്-പുതുവര്‍ഷം; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സംയുക്ത പരിശോധന

കാസര്‍കോട്: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ളവ തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസ് പൊലീസ് സംയുക്ത പരിശോധന നടത്തി. കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദാമോദരന്റെയും റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനില്‍കുമാറിന്റെയും ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടന്നത്. നാര്‍കോട്ടിക് ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.സംശയാസ്പദമായ പെട്ടികളിലും ബോക്‌സുകളിലും പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നോ മദ്യമോ കണ്ടെത്തിയില്ല. പുതുവത്സരാഘോഷത്തിന്റെ മറവില്‍ മദ്യ-മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമായി നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്റ്റേഷനില്‍ …

നിക്ഷേപ തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ; മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്നു നിക്ഷേപ തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നു ജീവനക്കാരെ അറസ്റ്റു ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലെപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വ്യാപാരിയായ സാബുതോമസ് സൊസൈറ്റിക്കു …

ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂര്‍ കൊയിലാണ്ടി കോയാസ് ക്വാട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ് അബ്ദുല്ല. തിങ്കളാഴ്ച വൈകിട്ട് ഊട്ടിയിലാണ് സംഭവം.പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. സഹോദരങ്ങള്‍: അമീന്‍ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല.

പുലി ഭീഷണി; മുളിയാര്‍ പീപ്പിള്‍സ് ഫോറം ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: മുളിയാര്‍ ഗ്രാമത്തില്‍ തുടര്‍ച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാര്‍ പീപ്പിള്‍സ് ഫോറം ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.പുലികളെ കൂട് വെച്ച് പിടികൂടുക, എ ആര്‍ ടി ശക്തിപ്പെടുത്തുക, വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നല്‍കുക,വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുന്ന പുലികള്‍ ജനജീവിതത്തെ അപകടത്തിലാക്കുന്നുവെന്ന തുടങ്ങിയ ആവശ്യം ഉന്നയിച്ചവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മുളിയാര്‍ പ്രദേശവാസികള്‍ക്ക് പുലി ആക്രമണം വലിയ ഭീഷണിയായി മാറിയതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. വിളകളും കടിഞ്ഞാറുമാണ് കൂടുതല്‍ ലക്ഷ്യമാകുന്നത്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ …

വഖഫ് ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പ് 26, 27 തിയതികളില്‍

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി 26,27 തിയതികളില്‍ നേരിട്ടു തെളിവു ശേഖരിക്കും. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി 26നും യു.പി, ഒഡീസ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നു 27 വരെയുമാണ് തെളിവെടുപ്പ്. 26ന് ലക്നൗ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം പ്രതിനിധികളില്‍ നിന്നും നേരിട്ടു തെളിവു ശേഖരിക്കുന്നതാണ്. അതിനുശേഷം ലക്നൗ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്ടി ലാംഗ്വേജ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ വഖഫ് ബോര്‍ഡ് …

ഓടുന്ന ട്രെയിനിന്റെ അടിയില്‍ പാളത്തോട് ചേര്‍ന്ന് കിടന്ന് ഒരാള്‍, ട്രെയിന്‍ പോയ ശേഷം ആള്‍ ഒന്നുമറിയാതെ എഴുന്നേറ്റ് നടന്നു പോയി: സംഭവം കണ്ണൂരില്‍

കണ്ണൂര്‍: ട്രെയിന്‍ ചീറിപ്പായുമ്പോള്‍ അതിനടിയില്‍ പാളത്തോട് ചേര്‍ന്ന് ഒരാള്‍ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങള്‍. ട്രെയിന്‍പോയതിനു ശേഷം അയാള്‍ ഒന്നുമറിയാതെ നടന്നുപോകുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ പന്നേന്‍ പാറയിലാണ് സംഭവം നടന്നത്. പന്നേന്‍പാറ സ്വദേശിയും സ്‌കൂള്‍ ബസ് ഡ്രൈവറുമായ പവിത്രനാണ് സോഷ്യല്‍ മീഡിയ തേടുന്ന ഈ ഭാഗ്യവാന്‍. സ്‌കൂളിലെ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ഫോണിലൂടെ സംസാരിച്ചു കൊണ്ട് പാളത്തിലൂടെ നടക്കവെ പെട്ടെന്ന് ട്രെയിനെത്തുകയായിരുന്നു. ഓടിപ്പോകാന്‍ വഴി കണ്ടില്ല. അങ്ങനെയാണ് പാളത്തിനോട് …

വയലും വീടും ഹരിത സംഗമവും പുരസ്‌കാര വിതരണവും നടത്തി

കാസര്‍കോട്: പുല്ലൂര്‍-പെരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക-ഗവേഷക കൂട്ടായ്മയായ വയലും വീടും ഹരിത സംഗമവും പുരസ്‌കാര ദാനവും നടത്തി. തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. വയലും വീടും ഹരിതപുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിനു മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ സമ്മാനിച്ചു. പ്രസിഡണ്ട് ഇ. ജനാര്‍ദ്ദനന്‍ പാണൂര്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി കണ്ണാലയം നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മശ്രീ സത്യനാരായണ ബളേരി, ബാലന്‍ കുന്നുമ്മല്‍ എന്നിവരെ സംഗമത്തില്‍ ആദരിച്ചു. …

ആരിക്കാടി കുന്നില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ആരിക്കാടി കുന്നില്‍ സ്വദേശി ഹമീദി(31)നെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. ആരിക്കാടി കുന്നിലെ ഫൈസല്‍(29), അബ്ദുല്‍ നിസാര്‍(23) എന്നിവരെയാണ് കുമ്പള എസ്‌ഐ കെ ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഹമീദിന് നേരെ അക്രമമുണ്ടായത്. പരാതിക്കാരനെ തടഞ്ഞു നിര്‍ത്തിയ ഒന്നാംപ്രതി ചുറ്റിക കൊണ്ട് പുറത്തടിച്ചും, രണ്ടാംപ്രതി ഇരുമ്പ് വടികൊണ്ട് വയറ്റിലും തലയിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് കുമ്പള പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് വില്‍പന ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് സംഘം ആക്രമിച്ചതെന്ന് …

sullia robbery

സുബ്രഹ്‌മണ്യ ക്ഷേത്ര പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

സുള്ള്യ: സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച. പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസം പൂജാരി ആനന്ദ് ഭട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 22 ന് അതിരാവിലെ ക്ഷേത്രത്തിലേക്ക് പതിവ് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പുറപ്പെട്ട സമയത്താണ് കവര്‍ച്ച. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.വീടിനുള്ളില്‍ കയറിയപ്പോള്‍ അലമാര തുറന്നിട്ട നിലയിലായിരുന്നു. സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴ്സില്‍ നിന്ന് 25,000 രൂപയും 23 ഗ്രാം തൂക്കം വരുന്ന 1.15 ലക്ഷം രൂപയോളം …

ദേശീയ ശാസ്ത്ര മേളയിലേക്ക് കാസര്‍കോട്ടെ രണ്ട് കുട്ടി ശാസ്ത്രജ്ഞര്‍

ചെര്‍ക്കള: 26 മുതല്‍ 31 വരെ സോണിപട്ട് സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി ഓഫ് ഹരിയാനയില്‍ നടക്കുന്ന 51-ാമത് രാഷ്ട്രീയ ബാല്‍ വൈജ്ഞാനിക പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ അഹമ്മദ് നിബ്രാസും മുഹമ്മദ് ഷാമിലും പങ്കെടുക്കും. ജനുവരിയില്‍ വിജയവാഡയില്‍ നടന്ന സതേണ്‍ ഇന്ത്യാ സയന്‍സ് ഫെയറില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ദേശീയ മത്സരത്തിലേക്ക് എത്തിച്ചത്. ഇരുവരും സ്വന്തമായി വികസിപ്പിച്ചെടുത്ത നോല്‍വാസ് ഫൈവ് ഇന്‍ വണ്‍ ട്രക്ക് എന്ന വര്‍ക്കിംഗ് മോഡല്‍, ട്രാന്‍സ്പോര്‍ട്ട് ആന്റ് …

മുംബൈയില്‍ ബഹുനില അപ്പാര്‍ട്ട്‌മെന്റിനു തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കിയെന്നു ഫയര്‍ഫോഴ്‌സ്

മുംബൈ: മുംബൈയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റിനു ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞു ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നു ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഷാനിന്റെ അപാര്‍ട്ട്‌മെന്റിനാണ് തീപിടിച്ചതെന്നാണ് സൂചന.

മന്‍സൂര്‍ ആശുപത്രി നഴ്‌സിംഗ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റി

കാസര്‍കോട്: ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഡിസംബര്‍ എട്ടിനാണ് കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സ്ഥിതിയില്‍ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പിന്നീട് കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി. …

കോളേജ് ജീവനക്കാരിയായ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി രഹസ്യബന്ധം; ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിലെത്തി ബഹളം വച്ചതിനു പിന്നാലെ ലോറിയുടമയായ ഭര്‍ത്താവ് ജീവനൊടുക്കി

ബംഗ്‌ളൂരു: കോളേജ് ജീവനക്കാരിയായ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള രഹസ്യ ബന്ധത്തില്‍ മനംനൊന്ത് ലോറി ഉടമയായ ഭര്‍ത്താവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബംഗ്‌ളൂരു, മഹാലക്ഷ്മി ലേഔട്ടിലെ സോമശേഖര എന്ന സ്വാമി (45)യാണ് ജീവനൊടുക്കിയത്. 2005ല്‍ ആണ് പവിത്രയെന്ന യുവതിയെ സോമശേഖര വിവാഹം കഴിച്ചത്. അതിനു ശേഷം ഉന്നത വിദ്യാഭ്യാസം നല്‍കി. ബംഗ്‌ളൂരുവിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പവിത്ര ജോലി ചെയ്യുന്ന കോളേജിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായി. ഈ വിവരമറിഞ്ഞ് മേലുദ്യോഗസ്ഥന്റെ ഭാര്യ പവിത്രയുടെ …