ലഹരി ഉപയോഗിച്ച യുവാക്കള്‍ക്കെതിരെ പരാതി നല്‍കി; ക്രിസ്മസ് രാത്രി 67 കാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ 67-കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കൊല നടന്നത്. അഞ്ചംഗസംഘമാണ് ഷാജഹാനെ കൊലപ്പെടുത്താന്‍ എത്തിയത്. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗൃഹനാഥനെ വെട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്.
ഷാജഹാന്‍ ഈ സംഘവുമായി ചൊവ്വാഴ്ച വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ക്രിസ്മസ് രാത്രി സംഘം വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page