‘മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ എത്തിച്ചേരുക വിനാശത്തില്‍’; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷം നാമെല്ലാവരുടേതുമാണെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനം എത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരേതടുമാണ്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലൂടെ മാലോകര്‍ക്ക് പകര്‍ന്നു നല്‍കിയതാണ് യേശു അഥവ ഈ നബി ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്. വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക എന്നത് അതീവ കഠിനമാണെന്നാണ് പുറത്ത് നിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതു കൊണ്ടുതന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യേ നാം പങ്കാളികളാകുന്നത്. മതങ്ങള്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെപിടിച്ച് നമുക്ക് എല്ലാ ദിവസവും മാനവിക ആഘോഷിക്കാമെന്നും സാദിഖലി തങ്ങള്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നാം കണ്ട കാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്സ് മുസ് ലിം ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വാഹനമിടിച്ച് കയറ്റി നിരവധി ആളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാര്‍ദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീര്‍ച്ചയാണ്. അതാണ് ജീവിതത്തില്‍ നാമെല്ലാവരും അനുവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page