വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യം; യുവതികളടക്കം പന്ത്രണ്ട് പേര്‍ പിടിയില്‍, പൊലീസ് കണ്ടെത്തിയത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം

കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം പൊലീസ് കണ്ടെത്തി. ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവന്‍ റോഡിലുള്ള സ്പായില്‍ നിന്നുമാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
‘മോക്ഷ’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവില്‍ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വര്‍ഷം ഇടപാടുകാരില്‍നിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകള്‍ നടത്തുന്നത്. മൂന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നവംബര്‍ മാസത്തില്‍ നഗരത്തില്‍ കര്‍ഷക റോഡിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസ് റെയ്ഡ് സംഘടിപ്പിച്ചിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലം സ്വദേശിനിയായ രശ്മി, ആലപ്പുഴ സ്വദേശി വിമല്‍, ഇവരുടെ സഹായി മാര്‍ട്ടിന്‍ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഈ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിനുളള സഹായം നല്‍കിയിരുന്നത് പൊലീസുകാരാണെന്ന് അധികൃതര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള തെളിവ് ലഭിച്ചതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page