ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം; പത്തുലക്ഷം തട്ടിയ രണ്ടു മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പത്തുലക്ഷം തട്ടിയ രണ്ട് മലയാളികള്‍ മംഗളൂരുവില്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ കെ ജാഫര്‍(49), ആകാശ്(24) എന്നിവരെയാണ് മംഗളൂരു സിറ്റി സിഇഎന്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മംഗളൂരു സ്വദേശിയുടെ 10,84,017 രൂപ പടിപടിയായി തട്ടിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തില്‍ ജാഫര്‍ എന്ന ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മുംബൈ അന്ധേരിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി നിക്ഷേപകരെ വീഴ്ത്തുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരുകോടിയിലധികം ലാഭം ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ‘സ്റ്റോക്ക് ഫ്രണ്ട് ലൈന്‍’ എന്ന പേരില്‍ ഒരു ലിങ്ക് അയച്ചു കൊടുത്ത് അത് വഴി നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടു. ഇടപാടുകാരെ ബോധ്യപ്പെടുത്താന്‍ കുറച്ച് തുക അയച്ചു കൊടുത്തു. ഒടുവില്‍ ഘട്ടം ഘട്ടമായി മംഗളൂരു സ്വദേശിയില്‍ നിന്ന് 10,84,017 രൂപ തട്ടിയെടുത്തു. പരിതിയെ തുടര്‍ന്ന് പൊലീസ് കേരളത്തിലെത്തി പ്രതികളെ അറസ്റ്റുചെയ്തു. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍, ഡിസിപിമാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, രവിശങ്കര്‍, സെന്‍ സ്റ്റേഷന്‍ എസിപി രവീഷ് നായിക്, സെന്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page