കാനത്തൂരില്‍ പുലിപ്പട; ബേപ്പില്‍ നായയെ പിടിച്ചു, പേരടുക്കത്തു പുലിയെ കണ്ട് ഭയന്ന് വീട്ടമ്മ, ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ശബ്ദസന്ദേശം
കാസര്‍കോട്: കടുത്ത പുലി ഭീഷണി നിലനില്‍ക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ കൂടി പുലിയിറങ്ങി. കാനത്തൂര്‍, പയോലത്തെ തെയ്യം കലാകാരന്‍ കൃഷ്ണന്‍ കലൈപ്പാടിയുടെ വീട്ടു പരിസരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു പുലികളാണ് എത്തിയത്. കൃഷ്ണന്റെ മകന്‍ സുനില്‍ കുമാര്‍ തെയ്യം കഴിഞ്ഞ് എത്തിയപ്പോഴാണ് വീട്ടുപരിസരത്ത് അഞ്ചു പുലികള്‍ നില്‍ക്കുന്നത് കണ്ടത്.സുനില്‍, വീട്ടനകത്തു ഉറങ്ങി കിടന്നിരുന്ന സഹോദരന്‍ അരുണാക്ഷനെ വിളിച്ചുണര്‍ത്തി വീടിന്റെ ടെറസില്‍ കയറി ടോര്‍ച്ചടിച്ചപ്പോള്‍ പുലികള്‍ പതുക്കെ നടന്ന് വനത്തിനുള്ളിലേക്കു മടങ്ങുകയായിരുന്നു.സാധാരണ ഗതിയില്‍ വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കാറുണ്ടെന്നും …