ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; വലിയപറമ്പിലെ ദില്‍ജിത്ത് ബാല മരണത്തിന് കീഴടങ്ങി

കാസര്‍കോട്: കരള്‍ രോഗം ബാധിച്ച വലിയപറമ്പ മാടക്കാലിലെ 13 കാരന്‍ ദില്‍ജിത്ത് ബാല മരണത്തിന് കീഴടങ്ങി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട് കൈകോര്‍ത്ത് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു. ഇളമ്പച്ചി ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഗുരു ചന്തു പണിക്കര്‍ സ്‌കൂളിലും തുടര്‍ന്ന് മാടക്കാല്‍ സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. മാടക്കാലിലെ മത്സ്യത്തൊഴിലാളി പ്രവീണിന്റെയും ഗീതയുടെയും മകനാണ് ദില്‍ജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page