കാസര്‍കോട്: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ഗോവയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് മുഴക്കോത്ത് താമസക്കാരനും കോഴിക്കോട് കല്ലായി സ്വദേശിയുമായ അഖില്‍ (35) ആണ് മരിച്ചത്. അഖില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗോവയില്‍ പുതുവല്‍സരാഘോഷത്തിന് എത്തിയത്. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച ഗോവ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. സിവില്‍ എഞ്ചീനിയറായിരുന്ന അഖില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, കാലിക്കടവ് പ്രദേശങ്ങളില്‍ മീന്‍ വില്‍പന നടത്തിവരികയായിരുന്നു. കല്ലായി വല്ലാശേരി സിദ്ധാര്‍ഥന്റെയും ഷാഹിതയുടെയും മകനാണ്. സഹോദരി അശ്വതി.