പുതുവത്സരം ആഘോഷിക്കാന്‍ പോയത് റിസര്‍വ് വനത്തില്‍; 30 അംഗ യുവാക്കളെ കയ്യോടെ പൊക്കി വനം വകുപ്പ്

പുതുവത്സരം ആഘോഷിക്കാന്‍ 30 അംഗ യുവാക്കള്‍ പോയത് കുടക് ഭാഗമണ്ഡല റേഞ്ച് റിസര്‍വ് വനത്തിന്റെ ഭാഗമായ കോളിക്കല്ല് മലനിരകളില്‍. അനധികൃതമായി പ്രവേശിച്ച യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച് രേഖാമൂലം ഉറപ്പ് നല്‍കിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. കൂടാതെ സംരക്ഷിത വനത്തെ കുറിച്ച് ബോധവല്‍ക്കരണവും നടത്തി.
വനത്തില്‍ എത്തി ആഘോഷം നടത്താനൊരുങ്ങിയ യുവാക്കളെ വനപാലകര്‍ പിടികൂടുകയായിരുന്നു. പുതുവല്‍സരാഘോഷങ്ങള്‍ക്കായി ആളുകള്‍ വനത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്
സെന്‍സിറ്റീവ് റിസര്‍വ് വനമേഖലകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും, 1000 മുതല്‍ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page