22ന് നടക്കുന്ന പങ്കാളിത്ത പെൻഷൻ വിരുദ്ധ സൂചനാ പണിമുടക്കിൽ അണിനിരക്കുക: എ.കെ.എസ്.ടി.യു

കാസർകോട്: പങ്കാളിത്തപെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി 22 ന് നടക്കുന്ന സൂചന പണിമുടക്കിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ഫെബ്രു 13, 14, 15 തീയ്യതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം ജി.എച്ച് എസ് എസ് ബേക്കൂരിൽ സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയരാമ ബല്ലംകൂടൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, ബി കെ എം യു സംസ്ഥാന ജനറൽ സെക്രട്ടറിഅഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി കൃഷ്ണൻ, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ, കെ.ജി.ഒ എഫ് നേതാവ് ഡോ മുഹമ്മദ് ആസിഫ്, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ഇ മനോജ് കുമാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട്, എം സി അജിത്ത്, എ.കെ.എസ്.ടി.യു നേതാക്കളായ എം ടി രാജീവൻ, എ സജയൻ, രാജേഷ് , ടി എ അജയകുമാർ, എ കെ സുപ്രഭ, പി രാജഗോപാലൻ, കെ വിനോദ് കുമാർ, എൻ പ്രവീൺ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സുനിൽകുമാർ, ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, ട്രഷറർ സുനിൽകുമാർ കരിച്ചേരി പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം ഷെരീഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി എം ടി രാജീവൻ (പ്രസി.), വിനയൻ കല്ലത്ത്(സെക്ര), സുനിൽകുമാർ കരിച്ചേരി(ട്രഷ), ടി.എ അജയകുമാർഎ.കെ സുപ്രഭ (വൈ. പ്രസി), രാജേഷ് ഓൾനടിയൻ, എ സജയൻ (ജോ. സെക്ര), എ കെ സുപ്രഭ(വനിത ഫോറം കൺ), കെ വി ഷീമ (ചെയപേഴ്സൺ ), കെ വിനോദ് കുമാർ ( അക്കാ കൗൺ ‘കൺ), പി രാജഗോപാലൻ (ജോ. കൺ) എന്നിവരെതെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page