ഫേസ്ബുക്കിലൂടെ പാക് യുവതിയുമായി കടുത്ത പ്രണയം, നേരില്‍ കാണാനായി അതിര്‍ത്തി കടന്ന ഇന്ത്യക്കാരന്‍ ജയിലില്‍, സംഭവമറിയാതെ കാമുകി

ആഗ്ര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ യുവാവ് പാക് ജയിലില്‍. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ 30 കാരനായ ബാദല്‍ ബാബുവാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടെ പാകിസ്ഥാനിലെ ജയിലിലായത്. അലിഗഡിലെ ഖട്ടാരി ഗ്രാമവാസിയായ ഇയാള്‍ ഡല്‍ഹിയില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഫേസ് ബുക്കിലൂടെയാണ് പാക് യുവതിയെ പരിചയപ്പെട്ടത്. ബന്ധം അടുത്തതോടെ യുവതി നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് ഇയാളെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ടി ബഹൗദീന്‍ നഗരത്തില്‍ വച്ചാണ് പൊലീസിന്റെ മുന്നില്‍ പെട്ടത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബാബുവിപ്പോള്‍ ഉള്ളതെന്നാണ് വിവരം. ആരോടും അധികം സംസാരിക്കാത്ത അന്തര്‍മുഖ സ്വഭാവമുള്ള ബാദല്‍ ബാബു കാമുകിയെ കാണാനായി ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകന്‍ പാകിസ്ഥാന്‍ ജയിലിലാണെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് ബാബുവിന്റെ മാതാപിതാക്കള്‍ അറിയുന്നത്. അതേസമയം
പാക് യുവതിയുമായുള്ള ബാദല്‍ ബാബുവിന്റെ പ്രണയത്തെക്കുറിച്ചും അവര്‍ക്കറിയില്ലായിരുന്നു. കഴിഞ്ഞ
30നാണ് യുവാവ് അവസാനമായി വീട്ടില്‍ വീഡിയോ കോള്‍ ചെയ്തത്. ദുബായില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
മകനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെടണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.അതേസമയം ബാബു ജയിലിലായ വിവരം യുവതി അറിഞ്ഞിട്ടില്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page