ദിണ്ടിഗലില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനികളായ
ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേര്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുന്‍ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാന്‍ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായതോടെ കാര്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page