കവർച്ചാ മുതൽ വിൽക്കാൻ പാലത്തിന് കീഴെ  സൂക്ഷിച്ചു; അന്വേഷണത്തിനൊടുവിൽ 2 പ്രതികൾ അറസ്റ്റില്‍

കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ  വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍ (40), അണങ്കൂര്‍ തുരുത്തിയിലെ ടി.എ.ആസിഫ്‌ (37) എന്നിവരെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചന്ദ്രഗിരി പാലത്തിനു സമീപത്തെ മുഹമ്മദ്‌ഷായുടെ പരാതിപ്രകാരമാണ്‌ പൊലീസ്‌ കേസെടുത്ത്‌ ഇരുപ്രതികളെയും അറസ്റ്റു ചെയ്‌തത്‌. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബസമേതം പോയതായിരുന്നു പരാതിക്കാരന്‍. തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ മുന്‍ …

സ്ത്രീയുമായി ബന്ധപ്പെട്ട് ഊമക്കത്ത്; വിഷം കഴിച്ച വൈദികന്‍ മരിച്ചു

കണ്ണൂര്‍: സ്ത്രീയുമായി ബന്ധപ്പെട്ട് വിഷയങ്ങളടങ്ങിയ ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. പയ്യന്നൂര്‍, കണ്ടോത്ത് സെന്റ്തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി റവ.ഫാദര്‍ ആന്റണി മുത്തനാട്ട് (38)ആണ് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ആന്റണി മുത്തനാട്ടിനെ കരുവഞ്ചിയില്‍ പുരോഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് അടുത്തിടെ ഫാദറിനു ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. …

പരസ്‌ത്രീബന്ധം ചോദ്യം ചെയ്‌ത ഭാര്യയെവിഷം നല്‍കി കൊന്നു; ഭര്‍ത്താവ്‌ അറസ്റ്റില്‍

മംഗ്‌ളൂരു: ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധത്തെ ചോദ്യം ചെയ്‌ത വിരോധത്തിൽ പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ്‌ സയനൈഡ്‌ നല്‍കിയും വിഷം കുത്തി വച്ചും കൊലപ്പെടുത്തി.ചിക്കമംഗ്‌ളൂരു, മൂഡിഗരെ, ദേവവൃന്ദയിലെ ശ്വേത (34)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഭര്‍ത്താവ്‌ ദര്‍ശന്‍ പൂജാരി (35)യെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ- “ ലാബ ടെക്‌നീഷ്യരാണ് ശ്വേതയും ദര്‍ശന്‍ പൂജാരിയും. ഇരുവരും പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടതറിഞ്ഞ്‌ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ബന്ധത്തില്‍ നിന്നു പിന്‍തിരിയാന്‍ കൂട്ടാക്കാതിരുന്ന ഇരുവരും ഒളിച്ചോടുകയും വിവാഹം കഴിക്കുകയും …

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു; നീതികിട്ടിയില്ലെന്ന് കുട്ടിയുടെ മാതാവ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. അതേസമയം കേസില്‍ നീതികിട്ടിയില്ലെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു …

ബന്ധുക്കൾ ഏറ്റെടുത്തില്ല;എളമക്കരയിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപ്പറേഷനും ചേർന്ന് നടത്തും

കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംസ്കാരം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും. പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്‌ സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ മൂന്നിനാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍റെ കുഞ്ഞിനെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതു മുതല്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും …

യുവാവിനെ കൊന്ന കടുവ ഏതെന്ന് തിരിച്ചറിഞ്ഞു;നരഭോജി കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി:വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ ഏതെന്ന് വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച്‌ പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.വാകേരിയില്‍ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന …

മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു

മംഗളൂരു: മദ്യലഹരിയില്‍ യുവാവിനെ കുത്തിക്കൊന്നു. സോമേശ്വര്‍ സരസ്വതി കോളനിയില്‍ താമസിക്കുന്ന വരുണ്‍ (28) ആണ് മരിച്ചത്. പ്രദേശത്തെ സൂരജ് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ വച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. കോല്യ ജോയ്ലാന്‍ഡ് സ്‌കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജും സുഹൃത്തുക്കളും നടന്നവരികയായിരുന്ന വരുണിനെ തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തുകയായിരുന്നു. തര്‍ക്കം ചൂടേറിയതോടെ പ്രകോപിതനായ സൂരജ് വരുണിന്റെ നെഞ്ചില്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. തടയാന്‍ …

പാർലമെൻ്റിലെ അതിക്രമം; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി; എല്ലാവരും ഭഗത് സിങ്ങ് ഫാൻ ക്ളബ്ബ് അംഗങ്ങൾ

ന്യൂഡൽഹി:പാര്‍ലമെന്റില്‍ അതിക്രമിച്ച്‌ കയറിയ  സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ആറുപേര്‍ ചേര്‍ന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതില്‍ അഞ്ചുപേരെയാണ് പിടികൂടിയത്. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി പ്രതിഷേധപ്പുക ഉയര്‍ത്തിയത് സാഗര്‍ ശര്‍മ്മയും ഡി മനോരഞ്ജനുമാണ്. നീലം ദേവിയും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിന് പുറത്താണ് പ്രതിഷേധപ്പുക ഉയര്‍ത്തിയത്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ലളിത് ഝായുടെ ഗുരുഗ്രാം സെക്ടറിലെ വീട്ടിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നും …

രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന; കുടിച്ചു പൂസായി ജീവനക്കാരന്‍ ഓഫീസില്‍

മലപ്പുറം: കുടിച്ചു പൂസായി ഓഫീസിലരുന്ന ജീവനക്കാരന്റെ ജോലി പോയി. മഞ്ചേരി വൈദ്യുതിഭവനില്‍ കെ.എസ്.ഇ.ബി. വിജിലന്‍സ് സംഘം കഴിഞ്ഞദിവസം രാത്രി മിന്നല്‍പരിശോധന നടത്തിയപ്പോഴാണ് ഓഫീസ് പരിസരത്ത് മദ്യപിച്ചനിലയില്‍ കണ്ട ജീവനക്കാരനെ കണ്ടത്. തിരുവനന്തപുരത്തുനിന്ന് കെ.എസ്.ഇ.ബി. വിജിലന്‍സ് ഡിവൈ.എസ്.പി. ദിനേശ്കുമാറും പൊലീസ് ഇന്‍സ്പെക്ടര്‍ ദിനുവുമാണ് മഞ്ചേരിയിലെ ഓഫീസിലെത്തിയത്. അപ്പോഴാണ് കുടിച്ച് ലക്കുകെട്ട് ഓഫീസില്‍ ഇരിക്കുന്നത് കണ്ടത്. നോര്‍ത്ത് സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായതിനാല്‍ ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് വിജിലന്‍സ് സംഘം നിര്‍ദേശിച്ചു.

രാഷ്ട്രീയ പോര് ഒരു ഭാഗത്ത്; ഗവർണറുടെ ക്രിസ്തുമസ് വിരുന്നിന് പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം:രാഷ്ട്രീയ പോരിനിടയിലും ഗവര്‍ണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. അതിനിടെ സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്‌എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. 16 ന് കോഴിക്കോടെത്തുന്ന ഗവർണർ 18 വരെ  താമസിക്കുന്നത് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ …

സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കുട്ടികളെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി

പാലക്കാട്:സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകവെയാണ് ദാരുണമായ സംഭവം. കൂട്ടുപാതയില്‍ വച്ച്‌ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇദ്ദേഹത്തെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫൈസല്‍ ബസ് റോഡരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. ശേഷം കാര്യങ്ങളെല്ലാം ബസിലെ ആയയെ പറഞ്ഞേല്‍പ്പിച്ചു. പിന്നാലെ സുഹൃത്തിനെ വിളിച്ച്‌ ആശുപത്രിയിലേക്ക് പോയെങ്കിലും മരിച്ചു. …

ലോറി സ്കൂട്ടറിൽ ഇടിച്ചു പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം ഉച്ചഭക്ഷണത്തിന് കുടുംബശ്രീ ഹോട്ടലിലേക്ക് പോകുമ്പോൾ: സംസ്കാരം ഇന്ന്

കണ്ണൂർ: ഇരിട്ടി മരാമത്ത് റെസ്‌റ്റ് ഹൗസി നു സമീപം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. ഇരിട്ടി മലബാർ കോളജിലെ പ്ലസ് ടു വിദ്യാർഥി കീഴ്പ്പ്പള്ളി കോഴിയോട് തട്ടിലെ ആമിക്കര ഹൗസിൽ ദീ പു ജയപ്രകാശ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഇതേ കോളജിലെ പ്ലസ്‌ടു വിദ്യാർഥിയുമായ പുന്നാട് പാറേങ്ങാട്ടെ പി.വി.സംഗീത് ശശിയെ (22) കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ മു ക്കാൽ …

മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്‌: സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ അസുഖം കൂടിയതിനെ തുടർന്ന്‌ കണ്ണൂർ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച്ച രാത്രി പന്ത്രണ്ടോടെയാണ്‌ മരണം. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന്‌ കാലിക്കടവ്‌ സി കൃഷ്‌ണൻ നായർ സ്‌മാരക മന്ദിരം, 11ന്‌ കാരിയിൽ വി വി സ്‌മാരക മന്ദിരം, 12ന്‌ ചെറുവത്തൂർ ബസ്‌ …

33 ൽ 17 ഇടത്ത് യുഡിഎഫ്; ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം:സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്ത് കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടതും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു.ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ ജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

ബേക്കല്‍ ബീച്ച് ഫെസ്റ്റ്; മൂന്നു ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചു

കാസര്‍കോട്: ബേക്കലില്‍ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഈമാസം 22 മുതല്‍ 31 വരെ മൂന്നു ട്രെയിനുകള്‍ക്ക് റെയില്‍വേ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്പ്രസ്, നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്, ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് ഒരുമിനുട്ട് താല്‍കാലിക സ്‌റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. എഗ്മോര്‍ എക്‌സപ്രസ് വൈകീട്ട് 5.29 ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട്് 7.47 നു …

പാർലമെൻ്റിൽ സ്മോക്ക് സ്പ്രേ ആക്രമണം; യുവതിയടക്കം 4 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ലോക്സഭ നടുത്തളത്തിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ കസ്റ്റഡിയില്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്.പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരെയും പുറത്ത് നിന്ന് രണ്ടു പേരെയുമാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റിലെത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെന്റിനകത്ത് ആക്രമണം നടത്തിയത്. സ്മോക്ക് സ്പ്രേയുമായി എത്തിയ ഒരാള്‍ മൈസൂരില്‍ നിന്നുള്ളള ബിജെപി എംപി പ്രതാപ് സിംഹയുടേതും ഒരാള്‍ സസ്പെന്‍ഡിലായ ബിഎസ്പി എംപിയായ ഡാനിഷ് അലിയുടേയും പാസുകളാണ് ഉപയോഗിച്ചതെന്ന് …

വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ചത് കാസര്‍കോട് നിന്ന് മോഷ്ടിച്ച സ്‌കൂട്ടറില്‍

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയ കര്‍ണ്ണാടക സംഘത്തിലെ വയോധികയുടെ നാല് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പൊലീസ് വയനാട്ടില്‍ വെച്ച് പിടികൂടി. വളപട്ടണം പാലോട്ടു വയല്‍ സ്വദേശി കെഎന്‍.നിബ്രാസ് (27), കണ്ണൂര്‍ തോട്ടട സ്വദേശി മുബാറക് മഹലിലെ മുഹമ്മദ് താഹ (21) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്. മൈസൂരു ജെ.പി. നഗറിലെ ഡി. ബ്ലോക്കില്‍ കെ.പി. രമാദേവി(75)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ഞായറാഴ്ച രാവിലെ 9.10 നാണ് …

ബില്‍ഡറുടെ വീട്ടിലെ കവര്‍ച്ച; മഞ്ചേശ്വരം സ്വദേശിയും സുഹൃത്തും അറസ്റ്റില്‍

കാസര്‍കോട്: ബില്‍ഡറുടെ വീട്ടില്‍ നിന്നു 27.50 ലക്ഷം രൂപയും 1.26 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസില്‍ മഞ്ചേശ്വരം സ്വദേശിയും സുഹൃത്തും അറസ്റ്റില്‍. മഞ്ചേശ്വരത്തെ അഷ്റഫലി, മംഗളൂരു ബങ്കര സ്‌ദേശി കബിര്‍ എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. മംഗളൂരുവിലെ പ്രമുഖ ബില്‍ഡേര്‍സ് ആയ ഇമാദ് ബില്‍ഡേല്‍സ് ഉടമ പറങ്കിപ്പേട്ടയിലെ മുഹമ്മദ് സഫറുള്ളയുടെ വീട്ടില്‍ ആണ് കവര്‍ച്ച. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18നും 23നും ഇടയിലാണ് അറസ്റ്റിനാസ്പദമായ സംഭവം. അഷ്റഫലി ഏറെ കാലമായി പരാതിക്കാരന്റെ കൂടെ സഹായിയായി കഴിഞ്ഞു …