ആണ്ടി മുസ്സോറും പാറ്റേട്ടിയും | ഭാഗം 7

ശനിയാഴ്ച മാട്ട്വക്കാറ് മാപ്ലാര് തേങ്ങ എടുക്കാന്‍ വരുമെന്ന് കുറുക്കന്‍ അമ്പു പറഞ്ഞ കാര്യം പന്നിക്കുഞ്ഞപ്പു ആണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. കര്‍ക്കടക മാസത്തിലാണ് അവരുടെ വരവ്. തെങ്ങ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാട്വക്കാരുടെ വരവ് ആശ്വാസകരമാണ്. കള്ളക്കര്‍ക്കിടകത്തില്‍ മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാതെ ഗ്രാമീണരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും. കര്‍ഷകരെ ചൂഷണം ചെയ്യാനും ഇവര്‍ താല്‍പര്യം കാണിക്കും. ഏറ്റവും കുറഞ്ഞ വിലക്കേ തേങ്ങ വാങ്ങൂ. പ്രക്കാനത്തെ ഏറ്റവും വലിയ തോതില്‍ തേങ്ങ ശേഖരിക്കുന്ന രണ്ടു പേരാണ് അസിനാര്‍ക്കയും, കുറുക്കന്‍ അമ്പുവും. അവര്‍ ചെറു കൃഷിക്കാരുടെ …

ഹുസൈന്‍ ബംബ്രാണി അന്തരിച്ചു

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജി-ഖദീജ ദമ്പതികളുടെമകന്‍ ഹുസൈന്‍ ബംബ്രാണി (55) ദുബായില്‍ അന്തരിച്ചു. ഭാര്യ: മെഹ്റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്റഫ്, താജുദ്ധീന്‍, ശംസുദ്ധീന്‍, ഹംസ, സുലൈഖ.

കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തൃശൂര്‍: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോന്‍ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധുവായ അലന്‍(17) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്തുനിന്ന് പാലക്കാട് കരിസ്മാറ്റിക് ധ്യാനത്തിന് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ച ജയ്മോനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ മരത്തില്‍ …

മംഗളൂരുവിലെ ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ, ഒരാൾ ഐസിയുവിൽ

മംഗളൂരു: മംഗളൂരുവിലെ ജില്ലാ ജയിലിൽ ഭക്ഷ്യവിഷബാധ. ജയിലിൽ നിന്ന് ഭക്ഷണം കഴിച്ച് അസുഖ ബാധിതരായ അന്തേവാസികളെ മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 350 അന്തേവാസികളിൽ 45 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ബുധനാഴ്ച ഉച്ച ഭക്ഷണം കഴിച്ച ശേഷമാണ് വയറുവേദന, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ അന്തേവാസികൾക്ക് അനുഭവപ്പെട്ടത്. ഇതോടെ അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ഒരാൾ ഐസിയുവിലാണ്.ബുധനാഴ്‌ച രാവിലെ പ്രഭാത ഭക്ഷണമായി അവിലും ഉച്ചഭക്ഷണത്തിനായി ചോറും സാമ്പാറും ആയിരുന്നു നൽകിയത്. ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണം പരിശോധിച്ചു വരികയാണ്. …

ആശ്വാസം! താനൂരിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനികൾ മുംബൈയിൽ; നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പൊലീസ്

മുംബൈ: താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ആര്‍പിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. മുംബൈയിലെ മലയാളിയുടെ സലൂണില്‍ ഇവര്‍ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സലൂണ്‍ ഉടമ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനിടയില്‍ പൊലീസ് മുംബൈ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറി. അവര്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ …

കമ്പാർ പാൽതൊട്ടിയിലെ മൂസ കുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കമ്പാര്‍ പാല്‍തൊട്ടിയിലെ മൂസ കുഞ്ഞി ഹാജി (85) അന്തരിച്ചു. മികച്ച കര്‍ഷകനായിരുന്നു. കമ്പാര്‍ മൂഹിയിദീന്‍ ജുമാ മസ്ജിദിന്റെ ഭാരവാഹിയായിരുന്നു. പരേതയായ ബീവിയാണ് ഭാര്യ. പി കെ അബ്ദുള്ള, ദൈനബി, അയിഷാബി, മറിയമ്മ, പരേതരായ പികെ മാഹിന്‍ ഹാജി(മൊഗ്രാല്‍ പുത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), പികെ മുഹമ്മദ്, പി കെ അബ്ദുല്‍ റഹ്‌മാന്‍ സഹോദരങ്ങളാണ്.

സംസ്ഥാനത്ത് താപ നില ഉയരുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ …

സ്വന്തം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനം; ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതെ നടനും എംഎല്‍എയുമായ മുകേഷ്, മുകേഷിന് അപ്രഖ്യാപിത വിലക്കോ?

കൊല്ലം: മൂന്നു പതിറ്റാണ്ടിന് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തെത്തുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ സമ്മേളനം നടക്കുമ്പോള്‍ ഉദ്ഘാടന പരിപാടിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ കാണാനില്ല. മുകേഷിന് അപ്രഖ്യാപിത പാര്‍ടി വിലക്കെന്നാണ് സംസാരം. എന്നാല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളായിരുന്നു എം മുകേഷ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത …

ബിജെപി നേതാവ് തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി

ബംഗളൂരു: ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വ്യാഴാഴ്ച വിവാഹിതരായത്. ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാര്‍ത്തിയത്. കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീര്‍വദിക്കാനെത്തി. റിസപ്ഷന്‍ മാര്‍ച്ച് 9 ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ …

ഒരു നാടകത്തില്‍ മാത്രം അഭിനയിച്ച് ശ്രദ്ധ നേടിയ നടി കാവുങ്കര ഭാര്‍ഗവി അന്തരിച്ചു

പാലക്കാട്: നാടക നടി കാവുങ്കര ഭാര്‍ഗവി അന്തരിച്ചു. 94 വയസായിരുന്നു. കൂനത്തറയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പെണ്‍കൂട്ടായ്മ ഒരുക്കിയ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന നാടകമാണിത്. അകത്തളങ്ങളില്‍ തളച്ചിടപ്പെട്ട അന്തര്‍ജനങ്ങളുടെ സമരകാഹളവും നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ അധ്യായവുമായിരുന്നു ദേവസേന എന്ന കഥാപാത്രം. പ്രതിസന്ധികളുടെ കനല്‍ വഴികള്‍ താണ്ടിയ ചരിത്ര നാടകത്തിലെ നായികയായിരുന്നു. സ്ത്രീകള്‍ തന്നെ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച നാടകമായിരുന്നു. യോഗക്ഷേമസഭയുടെ 1948-ലെ ചേര്‍പ്പ് സമ്മേളനത്തിലാണ് …

തോക്കുചൂണ്ടി കൊള്ള; സംഘത്തെ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം, 9.64 ലക്ഷം രൂപ കണ്ടെടുത്തു, കവര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ക്രഷററിലെ ജീവനക്കാരന്‍

കാസര്‍കോട്: ക്രഷര്‍ മാനേജറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട ശേഷം 10.20 ലക്ഷം രൂപ കവര്‍ന്ന സംഘത്തിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട്-കല്യാണ്‍ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഏച്ചിക്കാനത്തെ ക്രഷറര്‍ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനാണ് അക്രമത്തിനിരയായത്. ക്രഷറില്‍ നിന്നു ഇറങ്ങിയ രവീന്ദ്രന്‍ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തേക്ക് പോകുന്നതിനായി റോഡരുകില്‍ ഓട്ടോയും കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ …

മധൂര്‍ ക്ഷേത്രത്തിലെ ബ്രഹ്‌മകലശ-മൂടപ്പ സേവ, താന്ത്രിക കര്‍മ്മത്തിന് സമവായം

കാസര്‍കോട്: മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രംബ്രഹ്‌മകലശോത്സവവും മൂടപ്പ സേവയും കോടതി നിര്‍ദ്ദേശമനുസരിച്ചു ഇരു തന്ത്രിമാരുടെയും കാര്‍മികത്വത്തില്‍ നടത്താന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ബ്രഹ്‌മകലശവും മുടപ്പ സേവയും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെയാണ് നടക്കുക. ഇവയില്‍, മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുന്ന ശ്രീമദനന്തേശ്വര ബ്രഹ്‌മകലശം ദേരെബൈലു ശിവപ്രസാദ് തന്ത്രികളുടെ കാര്‍മികത്വത്തിലും തുടര്‍ന്ന് ഏപ്രില്‍ 2 മുതല്‍ 7 വരെ നടക്കുന്ന ശ്രീ മഹാഗണപതി മൂടപ്പ സേവ ഉളിയത്തായ വിഷ്ണു ആസ്രയുടെ കാര്‍മികത്വത്തിലും …

വീട്ടിലെ ഷെഡിന് തീപിടിച്ച് ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു; സംഭവം മൊഗ്രാല്‍ ചളിയംകോട്

കാസര്‍കോട്: വീടിനോട് ചേര്‍ന്ന ഷെഡിന് തീപിടിച്ച് ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. ബുധനാഴ്ച അര്‍ധ രാത്രി കുമ്പള, മൊഗ്രാല്‍ ചളിയംകോട് അബ്ദുള്ളയുടെ വീട്ടിലെ ഷെഡിനാണ് തീപിടിച്ചത്. ഷെഡിലുണ്ടായിരുന്ന ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്ററുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയായി. രാത്രി 12 മണിയോടെ ജനല്‍ ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഷെഡില്‍ നിന്നും തീപടരുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് …

സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് ചെങ്കൊടിയേറി; പിണറായി സര്‍ക്കാര്‍ മാതൃകാപരമെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് കൊടിയേറി. സി. കേശവന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. പോളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതു ഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍നയ രൂപീകരണത്തില്‍ പിണറായിയും കേരളത്തിലെ ഇടത് സര്‍ക്കാരും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. …

മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; മരത്തില്‍ ചേക്കേറിയ പൂവന്‍ കോഴിയെ അക്രമിച്ചു

കാസര്‍കോട്: മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രാത്രിയില്‍ മരത്തില്‍ കയറിയിരിക്കുകയായിരുന്ന പൂവന്‍ കോഴിയെ അജ്ഞാത ജീവി ആക്രമിച്ചു. ഉള്ളോടിയിലെ ഗണേശിന്റെ പൂവന്‍കോഴിയെ ആണ് ആക്രമിച്ചത്. ഈ കോഴി മറ്റു കോഴികള്‍ക്കൊപ്പം കൂട്ടില്‍ കയറാറില്ല. സന്ധ്യയാകുന്നതോടെ കൂട്ടിനു സമീപത്തെ മരത്തില്‍ കയറി കിടക്കുകയാണ് പതിവെന്ന് ഗണേശന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കോഴിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നു ഗണേശന്‍ കൂട്ടിച്ചേര്‍ത്തു.ഇദ്ദേഹത്തിന്റെ പശുകിടാവിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പുലിയിറങ്ങിയതാണെന്ന പ്രചരണങ്ങളെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ …

മരിക്കുന്നതിന് മുമ്പ് അവസാനമായി വന്ന കോള്‍ ആണ്‍ സുഹൃത്തിന്റേത്; പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാവായിക്കുളം സ്വദേശിയായ അഭിജിത്തിനെ (28) ആണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. നാവായിക്കുളം കണ്ണംകോണത്ത് പതിനാറുകാരി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അഭിജിത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അവസാനമായി വിളിച്ചത് യുവാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മൂമ്മ …

മലപ്പുറത്ത് എസ്ഡിപിഐ ഓഫീസില്‍ ഇ.ഡി റെയ്ഡ്; പരിശോധന ദേശീയ അധ്യക്ഷന്റെ അറസ്റ്റിനു പിന്നാലെ

മലപ്പുറം: മലപ്പുറം എസ്ഡിപിഐ ജില്ലാ ഓഫീസില്‍ ഇ.ഡി.യുടെ റെയ്ഡ്. കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും ശക്തമായ കാവലിലാണ് റെയ്ഡ്. വ്യാഴാഴ്ച പത്തു മണിയോടെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റെയ്ഡ് ആരംഭിച്ചത്.എസ്ഡിപിഐയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ബംഗ്‌ളൂരുവില്‍ വച്ച് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് മലപ്പുറത്തെ ഓഫീസില്‍ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. …

താനൂരില്‍ 10,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും എക്‌സൈസ് കസ്റ്റഡിയില്‍

മലപ്പുറം: അനധികൃതമായി കടത്തുകയായിരുന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് താനൂരില്‍ എക്‌സൈസ് സംഘം പിടിച്ചു. 35 ലിറ്ററിന്റെ 298 കന്നാസുകളിലായാണ് 10,430 ലിറ്റര്‍ സ്പിരിറ്റ് കടത്തിയിരുന്നത്. ബുധനാഴ്ച രാത്രിയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോവയില്‍ നിന്നു മൈദാച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റ് കടത്തിയിരുന്നത്. തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു ഇതെന്നു ലോറി ജീവനക്കാര്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. എന്നാല്‍ അധികമൊന്നും തങ്ങള്‍ക്കറിയില്ലെന്നു അവര്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നെന്നു പറയുന്നു. ലോറി ഡ്രൈവര്‍ തൃശൂര്‍ ചാവക്കാട്, വലപ്പാട്ടെ ആനവിഴുങ്ങി സ്വദേശി സജീവ് (42), കൊടകര തട്ടാന്‍ …