താനൂരില്‍ 10,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും എക്‌സൈസ് കസ്റ്റഡിയില്‍

മലപ്പുറം: അനധികൃതമായി കടത്തുകയായിരുന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് താനൂരില്‍ എക്‌സൈസ് സംഘം പിടിച്ചു. 35 ലിറ്ററിന്റെ 298 കന്നാസുകളിലായാണ് 10,430 ലിറ്റര്‍ സ്പിരിറ്റ് കടത്തിയിരുന്നത്. ബുധനാഴ്ച രാത്രിയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോവയില്‍ നിന്നു മൈദാച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റ് കടത്തിയിരുന്നത്. തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു ഇതെന്നു ലോറി ജീവനക്കാര്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. എന്നാല്‍ അധികമൊന്നും തങ്ങള്‍ക്കറിയില്ലെന്നു അവര്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നെന്നു പറയുന്നു. ലോറി ഡ്രൈവര്‍ തൃശൂര്‍ ചാവക്കാട്, വലപ്പാട്ടെ ആനവിഴുങ്ങി സ്വദേശി സജീവ് (42), കൊടകര തട്ടാന്‍ വീട്ടില്‍ മനോജ് (46) എന്നിവരെയാണ് പിടികൂടിയത്.


10,500 ലിറ്ററോളം സ്പിരിറ്റു പിടികൂടിയ വിവരം അറിഞ്ഞു വന്‍ ജനക്കൂട്ടം രാത്രി സ്പിരിറ്റ് ലോറിക്കു ചുറ്റും തടിച്ചു കൂടിയിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ്, മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ നേതൃത്തിലായിരുന്നു സ്പിരിറ്റ് വേട്ട. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page