കലാഭവന്‍ മണിയുടെ വിയോഗത്തിന് ഒന്‍പതാണ്ട്

തൃശൂര്‍: മണ്ണിനെയും മനുഷ്യനെയും നാടന്‍ പാട്ടുകളെയും അതിയായി സ്‌നേഹിച്ച, കലാഭവന്‍ മണിയുടെ വിയോഗത്തിനു ഇന്ന് ഒന്‍പതാണ്ട്. രാമന്‍-അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായാണ് കലാഭവന്‍ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകള്‍ക്കിടയിലായിരുന്നു മണിയുടെ ബാല്യം.ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തെ അരങ്ങേറ്റം. 1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയതോടെ ശ്രദ്ധേയനായി. 1991-92 കാലഘട്ടത്തില്‍ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നതോടെ കലാഭവന്‍ മണിയെന്നു അറിയപ്പെട്ടു.1995ല്‍ പുറത്തെത്തിയ ‘അക്ഷരം” എന്ന …

ബുധനാഴ്ച പരീക്ഷയ്ക്കും സ്‌കൂളിലെത്തിയില്ല; രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായി

മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദാര്‍ത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ബുധനാഴ്ച പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും പരീക്ഷ എഴുതിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചിറ്റാരിക്കാലിലും നീലേശ്വരത്തും രണ്ടു യുവതികളെ കാണാതായി

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളിലായി നീലേശ്വരം, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് രണ്ടു യുവതികളെ കാണാതായി. ചിറ്റാരിക്കാല്‍, പുളിയില്‍, മടയംബാത്ത് ഹൗസില്‍ അപര്‍ണ്ണ സുനിലി(18)നെ മാര്‍ച്ച് അഞ്ചിനു വൈകുന്നേരമാണ് കാണാതായത്. മാതാവ് ചന്ദ്രമതി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.നീലേശ്വരത്ത് പേരോല്‍ വില്ലേജിലെ ചാത്തമത്ത്, ചേരിക്കാവളപ്പിലെ വിജീഷ (27)യാണ് കാണാതായ മറ്റൊരാള്‍. മാര്‍ച്ച് നാലിനു വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നാണ് വിജീഷയെ കാണാതായതെന്നു സഹോദരന്‍ വിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.

കോഴിക്കോട് സ്വദേശിനിയായ യുവതി ദുബായിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍

അജ്മാന്‍: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ദുബായിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വളയം സ്വദേശിനിയായ ടികെ ധന്യയാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കുമൊപ്പം അജ്മാനിലായിരുന്നു താമസം. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കുടിനീര്‍, തെളിനീര്‍: കയ്യൂരില്‍ കുടിവെള്ള പരിശോധന

കയ്യൂര്‍:കുട്ടികള്‍ക്കു നല്‍കുന്ന കുടിവെള്ളം രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനു കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു. ജലസുരക്ഷയിലൂടെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട പരിശോധന നടത്തുകയും പ്രസ്തുത പരിശോധനയില്‍ ബാക്ടീരിയ സാന്നിദ്ധ്യം കാണിച്ച ആറ് സ്‌കൂളുകളില്‍ പഞ്ചായത്തു വാട്ടര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. ഫില്‍റ്ററിന്റെ തുടര്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളുകളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി ശ്രീജിത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പെരിയയില്‍ ഭാര്യയ്ക്ക് കത്തെഴുതി വച്ച് ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയി; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭാര്യയ്ക്കു കത്തെഴുതി വച്ച ശേഷം ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയതായി പരാതി. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന ഇടുക്കി, കട്ടപ്പന, കൊച്ചുവീട്ടില്‍ എസ് സരസ്വതി (32)യുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് മൂന്നിനു പുലര്‍ച്ചെ രണ്ടരമണിക്കും മാര്‍ച്ച് അഞ്ചിനു 9.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് ഭര്‍ത്താവായ കുമാരവേല്‍ (38) എന്നയാളെ കാണാതായെന്നാണ് സരസ്വതിയുടെ പരാതി. കട്ടപ്പനയിലുള്ള വീട്ടിനടുത്തുള്ള സ്‌നേഹ എന്ന പെണ്‍കുട്ടിക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും കത്തെഴുതി വച്ച ശേഷമാണ് പോയതെന്നും പരാതിയില്‍ …

ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

കാസര്‍കോട്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, പൂവാളയിലെ ജഗനിവാസ് ആള്‍വയുടെ മകള്‍ കെ. രേഖ (45)യാണ് വെന്‍ലോക്ക് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി ഒന്‍പതിനു ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം.സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ഗണേശ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുര്‍ഗപ്രസാദ്.

യു.എ.ഇ.യില്‍ വധശിക്ഷക്ക് വിധേയരായവരില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി

കാസര്‍കോട്: യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതാവൂരിലെ പി.വി മുരളീധര(42)നാണ് വധശിക്ഷയ്ക്ക് വിധേയനായത്. ഫെബ്രുവരി 15ന് ആണ് മുരളീധരന്റെ ശിക്ഷ നടപ്പിലാക്കിയത്. തലേനാള്‍ ഇയാള്‍ക്കു വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നതിനു അവസരം നല്‍കിയിരുന്നു. ‘തന്റെ ശിക്ഷ നാളെ നടപ്പിലാക്കുമെന്നു’ മാത്രമാണ് മുരളീധരന്‍ മാതാവിനോട് പറഞ്ഞത്. സംസ്‌കാരം മാര്‍ച്ച് ആറിനു നടക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്ക് അവസരം നല്‍കുമെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതില്ലെന്ന …

‘റോഡിൽ കടുവ മുഖാമുഖം’; കരുവാരക്കുണ്ടിൽ പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കരുവാരക്കുണ്ടിൽ കണ്ടെത്തിയതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വീഡിയോ വ്യാജമാണെന്ന് വനംവകുപ്പ്. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജെറിൻ എന്ന യുവാവിനെതിരെ കരുവാരക്കുണ്ട് പൊലീസിൽ വനംവകുപ്പ് പരാതി നൽകി. ബുധനാഴ്ച രാത്രി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് വനംവകുപ്പിന്റെ പരാതി. ബുധനാഴ്ച രാവിലെ പ്രചരിച്ച വീഡിയോയിൽ കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം ഒരു യുവാവ് കടുവയുടെ മുന്നിൽ പെട്ടുവെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ ശനിയാഴ്ച …

തോക്ക് ചൂണ്ടി ക്രഷർ മാനേജറുടെ 12.30 ലക്ഷം രൂപ തട്ടിയെടുത്തു; രക്ഷപ്പെട്ട ബിഹാർ സ്വദേശികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

കാസര്‍കോട്: തോക്ക് ചൂണ്ടി ചവിട്ടി നിലത്തിട്ട് ക്രഷര്‍ മാനേ ജറുടെ കൈയിലുണ്ടായിരുന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും പിടികൂടി. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇബ്‌റോണ്‍ ആലം(21), മുഹമ്മദ് മാലിക്(21) മുഹമ്മദ് ഫാറൂഖ് (30) എന്നിവരെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍പ്പെട്ടകാഞ്ഞങ്ങാട് താമസിക്കുന്ന അസം സ്വദേശി ധനഞ്ചയ് ബോറ(21) എന്ന ആളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.ബുധനാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട് …

നിർമ്മാണം പൂർത്തിയായ വീടിൻ്റെ സൺഷെയ്ഡിൽ നിന്നും വീണ് തൊഴിലാളിയായ യുവതി മരിച്ചു

കാസർകോട്: നിർമ്മാണം പൂർത്തിയായ വീടിൻ്റെ സൺഷെയ്ഡിൽ നിന്നും വീണ് തൊഴിലാളിയായ യുവതി മരിച്ചു. പൂടംകല്ല് മുണ്ടമാണി കീക്കാനം സുകുമാരന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ മുകൾ ഭാഗത്തെ സൺഷൈഡ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ ജില്ലാ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുബിന.

അട്ടപ്പാടിയിൽ മാനസിക ദൗർബല്യമുള്ള പിതാവിനെ മക്കൾ അടിച്ചു കൊലപ്പെടുത്തി

പാലക്കാട് : അട്ടപ്പാടി പാക്കുളത്ത് മാനസികദൗർബല്യമുള്ള പിതാവിനെ മക്കൾ അടിച്ചുകൊന്നു. സെത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജിത്ത് (28) എന്നിവരാണ് പിതാവിനെ വടികൊണ്ട് അടിച്ചുകൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സംഭവത്തിൽ മക്കളെ രണ്ടുപേരെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.

രോഗബാധ; കാസർകോട് ജില്ലയിലെ അടയ്ക്ക കർഷകർ പ്രതിസന്ധിയിൽ; ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ അനുമതി വേണമെന്ന് കിസാൻ സേന

കാസർകോട്: അടയ്ക്കയുടെ ഉൽപ്പാദനം ഓരോ വർഷവും ഗണ്യമായി കുറയുന്നതിൽ കവുങ്ങ് കർഷകർ പ്രതിസന്ധിയിലാണ്. വർധിച്ചുവരുന്ന രോഗ ബാധയെ കൃത്യ സമങ്ങളിൽ ചെറുക്കാൻഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് സർക്കാർ അനുമതി നൽകണമെന്ന് കിസാൻ സേന ജില്ലാകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങ് കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ജില്ലയിൽ 19,500 ഹെക്‌ടർ ഭൂമിയിൽ കവുങ്ങ് കൃഷി ചെയ്യുന്നു. ഇതിൽ രണ്ട് ലക്ഷം ക്വിൻ്റലിലേറെ അടയ്ക്ക ഉൽപാദിപ്പിക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വിവിധ രോഗങ്ങൾ കാരണം അടയ്ക്ക …

‘സീറ്റില്‍ അനുവാദം ചോദിച്ച് അടുത്തിരുന്നു’; ബസില്‍ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥന്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം. പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥന്‍ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. പാലക്കാട് നിന്നും കോഴിക്കോടേക്ക് പോയ ബസിലാണ് ലൈംഗികാതിക്രമം നടന്നത്. അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷമാണ് അഷറഫ് അതിക്രമം കാട്ടിയത്. ബസ് ജീവനക്കാരും യാത്രക്കാരും യുവതിയും കല്ലടിക്കോട് സ്റ്റേഷനില്‍ ബസ് നിര്‍ത്തി പരാതി നല്‍കുകയായിരുന്നു.

കേരള കേന്ദ്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം മാര്‍ച്ച് 8ന്

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 851 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 664 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 41 പേര്‍ക്ക് ബിരുദവും 727 പേര്‍ക്ക് ബിരുദാനന്തര ബിരുദവും …

ഒരുവര്‍ഷത്തോളം പ്രണയം; വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കര്‍ണാടക ബെലഗാവിയിലാണ് സംഭവം. നാഥ് പൈ സര്‍ക്കിളില്‍ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹര്‍ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി യെല്ലൂര്‍ സ്വദേശിയായ പ്രശാന്ത് കുണ്ടേഗര്‍ (29) ആണ് കൊലയാളി. യുവതിയെ കൊലപ്പെടുത്തിയശേഷം സമീപത്തു തന്നെ ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍, വിവാഹാഭ്യര്‍ഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചപ്പോള്‍ അവര്‍ നിരസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പ്രശാന്തിന് …

തളിപ്പറമ്പിന് ഏഴ് കിലോമീറ്റര്‍ അകലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത്

കണ്ണൂര്‍: തളിപ്പറമ്പ് ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ധര്‍മ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ധര്‍മ്മശാല നിഫ്ടിന്റെ കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എസ്.ഐ ജയ്മോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴേക്കും കാട്ടുപോത്ത് ഇവിടെ നിന്നും നീങ്ങി സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തില്‍ കയറി. പുലര്‍ച്ചെ രണ്ടരവരെ കാട്ടുപോത്തിനെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ 28ന് …

വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്ബര്‍, ബിഎം മുഹമ്മദ്, മുഹമ്മദ് ഇക്ബാല്‍, അഹമ്മദ് കബീര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ സലാം, അന്‍വര്‍ ഹുസൈന്‍, താജുദ്ദീന്‍, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ റസാഖ് എന്നീ പ്രവര്‍ത്തകര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു 30 പേര്‍ക്കെതിരെയുമാണ് കേസ്.പൊലീസിന്റെ ആജ്ഞ നിഷേധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് റോഡ് …