വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നു വില്‍പ്പന നടത്തുന്ന യുവാവ് സ്‌കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന യുവാവ് സ്‌കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. മലപ്പുറം, തിരൂരങ്ങാടി, തെന്നലിലെ സൈതലവിമാനത്ത് അബ്ദുല്‍ റഹ്‌മാ(35)നെയാണ് ചൊക്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മഹേഷ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ മലപ്പുറത്തെത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.പെരിങ്ങത്തൂര്‍ ഒലിപ്പീയില്‍ ഗവ. എല്‍.പി സ്‌കൂളിനു സമീപത്തെ എന്‍.കെ നബീലിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത് അബ്ദുല്‍ റഹിം ആണെന്നു …

ചോദിച്ച തുക സ്ത്രീധനമായി നല്‍കിയില്ല; വരനും കൂട്ടരും മൈലാഞ്ചി കല്യാണത്തിനിടയില്‍ പിണങ്ങിപ്പോയി, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ യുവതീയുവാക്കളുടെ കല്യാണം മുടങ്ങി

ബംഗ്ളൂരു: നേരത്തെ പറഞ്ഞുറപ്പിച്ച തുക സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ യുവതീയുവാക്കളുടെ കല്യാണം മുടങ്ങി. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ബംഗ്ളൂരു, ഉപ്പാര്‍പ്പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫ്രാന്‍സില്‍ എഞ്ചിനീയര്‍മാരായ യുവതി യുവാക്കള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന മൈലാഞ്ചി കല്യാണദിവസം ആഡംബര കാറും 50 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൈലാഞ്ചി കല്യാണത്തിനു വരനും ബന്ധുക്കളും എത്തിയപ്പോള്‍ …

വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം; ക്ഷണപത്രിക പ്രകാശനം ചെയ്തു

കാസര്‍കോട്: അടുത്തമാസം പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം ചെയ്തു. റിട്ട.എസ്.പി ബാലകൃഷ്ണന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. അഡ്വ.കെ ബാലകൃഷ്ണന്‍, ക്ഷേത്രസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ ക്ഷണപത്രിക ഏറ്റുവാങ്ങി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മഹോത്സവകമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി കെ രാജേന്ദ്രനാഥ്, ക്ഷേത്രസ്ഥാനികന്‍ രവീന്ദ്രന്‍ കളക്കാരന്‍, എ രാമചന്ദ്രന്‍ നായര്‍ പെരിയ, കൃഷ്ണന്‍ …

പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കല്യാണം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നുവത്രെ. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കല്യാണം കഴിപ്പിച്ചു തരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു. ഇത് അംഗീകരിക്കാതെ …

ലഹരിക്കെതിരെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; കഞ്ചാവും എംഡിഎംഎയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ റെയ്ഡ് ആരംഭിച്ചു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണ് ‘ഓപ്പേറഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പ്രത്യേക റെയ്ഡ് ആരംഭിച്ചത്. പരിശോധന മാര്‍ച്ച് 12 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയുമായി നാലുപേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദനും സംഘവും തളങ്കരയില്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റു ചെയ്തു. തൊട്ടില്‍ റോഡിലെ മുഹമ്മദ് …

മാതാവ് വിദേശത്ത്; മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ എന്നും അടിച്ചു പൊളി ആഘോഷം; പൊലീസ് വീട്ടില്‍നിന്നും കണ്ടെത്തിയത് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും, മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: നെടുപുഴയില്‍ വാടക വീട്ടില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും കണ്ടെത്തി. സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), സഹോദരങ്ങളായ അലന്‍ (19), അരുണ്‍ (24) എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. എന്നും വീട്ടില്‍ ബഹളം നടക്കുന്നതായി നാട്ടുകാര്‍ പൊലീസീനെ വിവരം അറിയിച്ചിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട രണ്ട് പേര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: കോഡൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ആക്രമണം നടന്നത്. കോഡൂരിലെ ബസ് സ്‌റ്റോപ്പില്‍ ഓട്ടോ നിര്‍ത്തി ആളെ കയറ്റിയതിനാണ് മര്‍ദ്ദനമെന്ന് പറയുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം പോസ്റ്റുമോര്‍ട്ടം …

രണ്ട് ദിവസം ഭക്ഷണം നല്‍കിയില്ല; കുഞ്ഞ് മരിച്ചു,അമ്മ അറസ്റ്റില്‍

-പി പി ചെറിയാന്‍ മിസോറി: പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് മിസോറിയിലെ ഒരു കുഞ്ഞ് മരിച്ചു.സംഭവത്തില്‍ മാതാവായ 21 കാരി അലിസ്സ നിക്കോള്‍ വെഹ്‌മെയറെ അറസ്റ്റ് ചെയ്തു. 100,000 ഡോളര്‍ ക്യാഷ് ബോണ്ടില്‍ സ്‌കോട്ട് കൗണ്ടി ജയിലിലാണ് അവര്‍.വാറണ്ടും അനുബന്ധമായുള്ള സാധ്യതാ സത്യവാങ്മൂലവും അനുസരിച്ച്, ഒരു വയസ്സുള്ള കുട്ടി ഏകദേശം 43 മണിക്കൂര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മെഡിക്കല്‍ എക്സാമിനര്‍മാര്‍ക്കു കുട്ടിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ വളരെ കുറച്ച് അംശമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു.പ്രതിക്ക് മുന്‍ ക്രിമിനല്‍ ചരിത്രമില്ലെന്നും ഈ സംഭവത്തില്‍ …

7 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം; കൂടുതല്‍ സമയം രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയില്‍ അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുജനങ്ങളില്‍ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് …

ദക്ഷിണേഷ്യൻ വനിത ഷാസ്റ്റി കോൺറാഡ്  ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി അസോസിയേറ്റ് ചെയർപേഴ്സൻ

-പി പി ചെറിയാൻ വാഷിംഗ്ടണ്‍, ഡിസി: വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയര്‍പേഴ്‌സണ്‍ ഷാസ്റ്റി കോണ്‍റാഡിനെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അസോസിയേറ്റ് ചെയര്‍പേഴ്‌സണായി നിയമിച്ചു. വാഷിംഗ്ടണ്‍ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതയാണ് കോണ്‍റാഡ്.കൊല്‍ക്കത്തയില്‍ ജനിച്ച അവര്‍ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രിന്‍സ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.”ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം ഡെമോക്രാറ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന …

ചെര്‍ക്കള ടൗണില്‍ അക്രമം, സംഘര്‍ഷം; വിദ്യാനഗര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ചെര്‍ക്കളയില്‍ വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണ്ണം

കാസര്‍കോട്: കടയ്ക്കു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയും കട തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ചെര്‍ക്കളയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടത്തുന്നത്.വ്യാഴാഴ്ച വൈകുന്നേരമാണ് ഹര്‍ത്താലിനും കേസുകള്‍ക്കും ആസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെര്‍ക്കള, ബംബ്രാണി നഗര്‍, കോയിപ്പാടിയിലെ റിനു മഹലില്‍ കെ.ആര്‍ ഹസൈനാര്‍, …

പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു

പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് റിട്ട അധ്യാപകന്‍ മരിച്ചു. പുത്തൂര്‍ പഞ്ച സാമ്പയില്‍ താമസക്കാരനായ കൃഷ്ണ ഭട്ട് (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മണി-മൈസൂരു ദേശീയപാതയില്‍ മുക്രംപടിയില്‍ വച്ചാണ് അപകടം. വീട്ടില്‍ നിന്നും പുത്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പിക്കപ്പ് വാന്‍ ബൈക്കിലിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണ ഭട്ടിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

വൈദ്യുതി പോസ്റ്റില്‍ കയറിയ പൂച്ചയെ രക്ഷിച്ച് മത്സ്യ വില്‍പന തൊഴിലാളി

കുമ്പള: കുമ്പള ടൗണില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കെ, നായ പൂച്ചയെ ഓടിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ കയറിയ പൂച്ചയെ സാമൂഹ്യ പ്രവര്‍ത്തകനും കുമ്പള മത്സ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പന തൊഴിലാളിയുമായ ആരിഫ് കടവത്ത് രക്ഷപ്പെടുത്തിയത് വേറിട്ട കാഴ്ചയായി.ഇന്ന് രാവിലെ കുമ്പള മത്സ്യ മാര്‍ക്കറ്റ് റോഡില്‍ സിഎം സ്റ്റോറിന് മുന്‍വശമുള്ള വൈദ്യുതി പോസ്റ്റിലാണ് പൂച്ച കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആരിഫ് കടവത്ത് വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരി ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് വൈദ്യുതി പോസ്റ്റില്‍ കയറിയാണ് …

ഹേരൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു; വെടിയുണ്ടകളും ജീപ്പുമായി കുണ്ടംകുഴി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: നായാട്ടു സംഘം നിക്ഷേപിച്ചതെന്നു കരുതുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരൂര്‍, മീപ്പിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പരിസരവാസികളെത്തി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയിലാണ് ജീപ്പുമായി ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടത്. ഇക്കാര്യം കുമ്പള പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍, എ.എസ്.ഐ ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി യുവാവിനെയും ജീപ്പും കസ്റ്റഡിയിലെടുത്തു. കുണ്ടംകുഴി സ്വദേശിയായ …

ഐ എം എ കേരള യാത്ര തുടങ്ങി

കാസർകോട്: ഐ. എം. എ.മെമ്പർഷിപ്പ് ക്യാമ്പയിൻ കാസർകോട്ട് ആരംഭിച്ചു.ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ എ ശ്രീവിലാസൻ്റെ നേതൃത്വത്തിലുള്ള കേരള യാത്ര മുൻ നാഷന്നൽ വൈ. പ്രസിഡൻ്റ് ഡോ.ബാബു രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ഹരി കിരൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ ,ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ കെ, ഡോ.അജിത പി എൻ ,ഡോ സുദർശൻ, ഡോ.ഗോപിനാഥൻ, ഡോ.ഗോപി കുമാർ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.ബി.നാരായണ നായിക്, ഡോ. …

അസുഖം വിട്ടുമാറാത്ത വിഷമം; യുവാവ് ജീവനൊടുക്കി

കാസര്‍കോട്: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്താണെന്നു പറയുന്നു യുവാവ് തൂങ്ങി മരിച്ചു. പൈവളിഗെ, ബായിക്കട്ട, പാണ്ടിയടുക്കത്തെ കൊറഗയുടെ മകന്‍ ഷീന (39)യാണ് മരിച്ചത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: ഉമേശന്‍, ഇന്ദിര, സരോജ, സുനിത.

ബി.ജെ.പി നേതാവ് സദാശിവ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ഉജിരെക്കരെയിലെ സദാശിവ (69) അന്തരിച്ചു. ബിജെപി മണ്ഡലം കമ്മിറ്റി അംഗം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കള്‍: രവിചന്ദ്ര, രതീഷ്, രാധിക.

ബദിയഡുക്കയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തം. മുഹമ്മദ് പെര്‍ഡാലയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.ബി സര്‍വ്വീസ് സെന്റര്‍ എന്ന ഷോപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഫാന്‍, മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ടി.വി എന്നിവ കത്തി നശിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എച്ച്. ഉമേശന്‍, അരുണ്‍കുമാര്‍, ജെ.ബി …