എന്റോസള്‍ഫാന്‍: സഹന മരണത്തിനു കീഴടങ്ങി

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായ യുവതി മരണത്തിനു കീഴടങ്ങി. അമ്പലത്തറ ഹൈസ്‌കൂളിനു സമീപത്തെ താമസക്കാരിയായ നൗഷാദ്-സമീമ ദമ്പതികളുടെ മകള്‍ സഹന (21)യാണ് വെള്ളിയാഴ്ച രാവിലെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. അമ്പലത്തറ സ്‌നേഹവീട്ടിലെ സജീവ അംഗമായിരുന്നു. സഹോദരന്‍ സാജിര്‍.

ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ച കേസ്; പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിദ്യാനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ബൈജു (40)വിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ സസ്‌പെന്റ് ചെയ്തത്.ബേള, തൈവളപ്പിലെ സുജാതയുടെ പരാതി പ്രകാരമാണ് കേസ്. വര്‍ഷങ്ങളായി സുജാതയും ബൈജുവും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ജനുവരി 25ന് വീട്ടിലെത്തിയ ബൈജു കത്തികാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സുജാത ബദിയഡുക്ക …

നാടന്‍ കലാമേള രാവണീശ്വരം നാടിന്റെ ഉത്സവമായി

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് സജ്ജമാക്കിയ വി.പി പ്രശാന്ത് നഗറില്‍ നടത്തിയ നാടന്‍ കലാമേള നാടിന്റെയാകെ ഉത്സവമായി മാറി. പൂരക്കളിയും മംഗലംകളിയും നാട്ടിപ്പാട്ടും നാടന്‍പാട്ടും തിരുവാതിരയും നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചപ്പോള്‍ പരിപാടി വീക്ഷിക്കാന്‍ നാടാകെ ഒഴുകിയെത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ രാവണീശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മോണോ ആക്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ …

നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെടുത്തിയ സംഭവം; സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയില്‍ അണ്ടര്‍പാസേജ് വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനില്‍ ചെന്നിക്കര (26), വരപ്രസാദ് (43), ഹാരിസ് (46), സൂരജ് (51), ശശിധരന്‍ (54), ലളിത (61), ഹാജറ (43) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. നുള്ളിപ്പാടിയില്‍ അണ്ടര്‍പാസ് വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം നടത്തിവരികയായിരുന്നു.തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച പണി പത്തു ദിവസം മുമ്പ് വീണ്ടും ആരംഭിച്ചിരുന്നു. നാട്ടുകാര്‍ …

പതിനാലുകാരിയുടെ നഗ്നചിത്രം; പോക്‌സോ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍, ഒരാളെ തെരയുന്നു

കാസര്‍കോട്: പതിനാലുകാരിയുടെ പരാതി പ്രകാരം കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു കേസുകളില്‍ പ്രതികള്‍ അറസ്റ്റില്‍. ഒരാളെ തെരയുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരായ അബ്ദുല്‍ ഗഫൂര്‍ (24), മുഹമ്മദ് ഷമ്മാസ് ഷാഹിം (20) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികളില്‍ ഒരാള്‍ തന്ത്രപൂര്‍വ്വം നഗ്ന ദൃശ്യം കൈക്കലാക്കുകയും മറ്റുള്ളവര്‍ക്കു കൈമാറുകയും ചെയ്തുവെന്നാണ് പരാതി.

മേല്‍പ്പറമ്പ്, കട്ടക്കാലില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: ഭാര്യയുടെ കഴുത്ത് ഞെരിച്ച് നരഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഹനീഫ (40)യെ ആണ് മേല്‍പ്പറമ്പ് എസ്‌ഐ കെ. വേലായുധന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.ഭാര്യ സൈഫുന്നീസ (38)യുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഭര്‍തൃശല്യം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയതിനെ തുടര്‍ന്നാണ് സൈഫുന്നീസയെ കഴുത്തിനു പിടിച്ചു ഞെരിച്ചതെന്നു പൊലീസ് പറഞ്ഞു. ഭര്‍തൃപീഡനം സംബന്ധിച്ച് സൈഫുന്നീസ നേരത്തെയും പരാതി പറഞ്ഞിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൊന്നു വില മേല്‍പ്പോട്ടു തന്നെ; 960 രൂപ വര്‍ധിച്ച് പവന്‍ വില 61,840 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരൊറ്റ ദിവസം കൊണ്ട് 960 രൂപ വര്‍ധിച്ച് പവന്‍വില 61,840 രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 7,730 രൂപയാണ്.വ്യാഴാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 7,610 രൂപയും പവന് 60,880 രൂപയുമായിരുന്നു. ബുധനാഴ്ച ഗ്രാമിന് 7,595 രൂപയും പവന് വില 60,760 രൂപയുമായിരുന്നു.കേന്ദ്ര ബജറ്റ് ശനിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്.അന്താരാഷ്ട്ര വിപണിയിലെ കുതിപ്പും വിലക്കയറ്റത്തിനു കാരണമായതായി വിപണി വൃത്തങ്ങള്‍ പറയുന്നു. മെക്‌സിക്കോ, …

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത വിരോധം: യുവതീ യുവാക്കളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 4 പ്രതികള്‍ക്ക് വധശിക്ഷ, ശിക്ഷിക്കപ്പെട്ടവരില്‍ 2 പേര്‍ യുവതിയുടെ സഹോദരങ്ങള്‍

മംഗ്‌ളൂരു: താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന വിരോധത്തില്‍ യുവതീയുവാക്കളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്കു വധശിക്ഷ. ഗദഗ്, ഗജേന്ദ്രഹഡയിലെ രമേഷ് മദാര (29), ഭാര്യ ഗംഗമ്മ റാത്തോഡ് (24) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശിവപ്പ റാത്തോഡ്, രവികുമാര്‍ റാത്തോഡ്, രമേശ റാത്തോഡ്, പരശുരാമ റാത്തോഡ് എന്നിവരെയാണ് ഗദഗ് ജില്ലാ സെഷന്‍സ് കോടതി തൂക്കി കൊല്ലാന്‍ വിധിച്ചത്. രവികുമാര്‍ റാത്തോഡും രമേശ് റാത്തോഡും കൊല്ലപ്പെട്ട ഗംഗമ്മയുടെ സഹോദരങ്ങളാണ്. ശിവപ്പയും പരശുരാമയും പിതൃസഹോദരങ്ങളുമാണ്.ലക്കലഘട്ടി ഗ്രാമത്തില്‍ 2019 …

എന്റോസള്‍ഫാന്‍ ദുരിതം; കാട്ടുകുക്കെയിലെ ചേതനും യാത്രയായി

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ, പിലിങ്കല്ലുവിലെ പക്കീരനായിക്-യമുന ദമ്പതികളുടെ മകന്‍ ചേതന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൈകാലുകള്‍ ശോഷിച്ച നിലയിലായിരുന്നു ചേതന്റെ ജനനം. ഹൃദയസംബന്ധമായ തകരാറുകളും ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയനായിരുന്നു ചേതന്‍. സഹോദരന്‍ താരാനാഥ്.

ഉമ്മന്‍ ടി ഉമ്മന്‍ (രാജു) ഹൂസ്റ്റണില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഉമ്മന്‍ ടി ഉമ്മന്‍ (രാജു-70) ഹൂസ്റ്റണില്‍ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലില്‍ പരേതരായ കെ.ഒ ഉമ്മന്റെയും ശോശാമ്മ ഉമ്മന്റെയും മകനാണ്.ഭാര്യ: ലിസി ഉമ്മന്‍ (കോന്നി വകയാര്‍ കുഴുമുറിയില്‍ കുടുംബാംഗം).മക്കള്‍: ജൂലി, ജെനി, ജെമി. സഹോദരങ്ങള്‍: പാസ്റ്റര്‍ ടി.ഒ ജേക്കബ്, ടി.ഒ ജെയിംസ്, ടി.ഒ ജോണ്‍സന്‍ ഹൂസ്റ്റന്‍, ജോളി ജോയ്‌സ് ഹൂസ്റ്റന്‍, ടി.ഒ സാജന്‍ (യു.എ.ഇ.) ജോയ്‌സ് സാമുവേല്‍ സഹോദരി ഭര്‍ത്താവാണ്.പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും ഫെബ്രുവരി ഒന്നിന് 10 മണിക്ക് ഷോരോന്‍ …

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്: 67കാരന് 18 വര്‍ഷം കഠിനതടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും

കണ്ണൂര്‍: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 18വര്‍ഷത്തെ കഠിന തടവിനും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തളിപ്പറമ്പ, തൃച്ചംബരം, പ്ലാത്തോട്ടെ മാണുക്കര, പട്ടുവക്കാരന്‍ വീട്ടില്‍ എം.പി അശോക(67)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.2022 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് എസ്‌ഐയായിരുന്ന പി യദുകൃഷ്ണനാണ് കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പൊലീസ് വാഹനം തകര്‍ന്നു, പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡില്‍ തള്ളി കടത്തുകാര്‍ രക്ഷപ്പെട്ടു, എസ്‌കോര്‍ട്ടു പോയ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിനു ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമം. പൊലീസ് വാഹനം തകര്‍ന്നു. മണലുമായി കുതിച്ച ടിപ്പര്‍ ലോറിയെ മറ്റൊരു പൊലീസ് വാഹനം പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡിലേക്ക് തള്ളി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ടു. ഇതിനിടയില്‍ മണല്‍ കടത്തിനു എസ്‌കോര്‍ട്ടു പോയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു സാരമായി പരിക്കേറ്റു.ബുധനാഴ്ച രാത്രിയാണ് സംഭവം. മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് …

വിദേശത്തിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പരാതികള്‍ അയച്ചു; അന്വേഷണത്തെ വഴി തെറ്റിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കുന്നതിനു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിരവധി പരാതികള്‍ അയച്ച പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ പരാതി പ്രകാരം തൃക്കരിപ്പൂര്‍, എളമ്പച്ചി, കൈക്കോട്ടു കടവിലെ കടവത്ത് അബ്ദുള്ള (32)യ്‌ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.കൈക്കൂലി വാങ്ങിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡിവൈ.എസ്.പിയാണ് അന്വേഷിച്ചത്. അന്വേഷണത്തില്‍ അബ്ദുല്ല അയച്ച പരാതികളെല്ലാം വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നു ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുക എന്ന …

ദുര്‍നിമിത്തങ്ങള്‍ പതിവായി; പ്രേതശല്യമെന്ന് ജ്യോത്സ്യന്‍, മൂന്നര കിലോമീറ്റര്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന, പൂജകള്‍ നടത്തിയത് പൊലീസ് കാവലില്‍

മംഗ്‌ളൂരു: ക്ഷേത്രത്തിനു സമീപത്ത് ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന പൂജകള്‍ നടത്തി. പൊലീസ് കാവലില്‍ നടന്ന പൂജാ ചടങ്ങുകള്‍ മണിക്കൂറുകളോളം നീണ്ടു നിന്നു.മംഗ്‌ളൂരു-സുറത്ത്കല്ല് റോഡിനു സമീപത്തെ കൊട്ടാരംറോഡില്‍ ബുധനാഴ്ച രാത്രിയാണ് പ്രേതാവാഹന പൂജകള്‍ നടത്തിയത്. കൊട്ടാരം റോഡിനു സമീപത്തുള്ള റോഡിലും ക്ഷേത്ര പരിസരങ്ങളിലും കുറേ കാലമായി പല തരത്തിലുള്ള ദുര്‍നിമിത്തങ്ങള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജ്യോത്സ്യനെ കണ്ട് രാശിചിന്ത നടത്തിയിരുന്നു. റോഡില്‍ നിരവധി പ്രേതങ്ങള്‍ ഉണ്ടെന്നും അവയെ …

പഴയകാല ചുമട്ടുതൊഴിലാളി കീഴൂരിലെ അബ്ദുല്ല കുഞ്ഞി ചുരുട്ട് അന്തരിച്ചു

കാസര്‍കോട്: കീഴൂര്‍ പടിഞ്ഞാറിലെ അബ്ദുല്ല കുഞ്ഞി (73) അന്തരിച്ചു. വര്‍ഷങ്ങളോളം തളങ്കരയില്‍ നിന്നു റെയില്‍പാലം വഴി സാധനങ്ങള്‍ കീഴൂരില്‍ തല ചുമടായി എത്തിക്കുന്ന ജോലി ചെയ്തിരുന്നു. ഭാര്യ: റംല. മക്കള്‍: റിയാസ്, സിയാന. മരുമക്കള്‍: ഷാജഹാന്‍, നജ്മ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഹംസ, മുത്തലിബ്, അഷ്‌റഫ്, ഉമ്മാലിക്കുഞ്ഞി, ആയിഷ, ഖദീജ.

ക്ഷയരോഗം: കാസര്‍കോട്ടെ തുകല്‍ തൊഴിലാളി മരിച്ചു

കാസര്‍കോട്: ക്ഷയരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട്, കൂഡ്‌ലു, പച്ചക്കാട്ടെ പരേതരായ സണ്ണപ്പൂ-കമല ദമ്പതികളുടെ മകനായ കെ. കൃഷ്ണ (30)യാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് തുകല്‍ തൊഴിലാളിയായിരുന്നു കൃഷ്ണ.

പൊലീസിനെ കണ്ട് പൊതിച്ച അടയ്ക്കയും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സംഭവം വൊര്‍ക്കാടിയില്‍, രക്ഷപ്പെട്ടത് മോഷ്ടാവെന്ന് സംശയം

കാസര്‍കോട്: പൊലീസിനെ കണ്ട് ബൈക്കും അടയ്ക്കയും ഉപേക്ഷിച്ച് മോഷ്ടാവെന്നു സംശയിക്കുന്ന ആള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വൊര്‍ക്കാടി, പുരുഷംകൊടിയിലാണ് സംഭവം. എഎസ്‌ഐ അതുല്‍റാമിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു മഞ്ചേശ്വരം പൊലീസ്. ഇതിനിടയില്‍ കര്‍ണ്ണാടക ഭാഗത്തു നിന്നാണ് ബൈക്ക് എത്തിയത്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ളതാണ് ബൈക്ക്. അടയ്ക്ക എവിടെ നിന്നെങ്കിലും മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്നു സംശയിക്കുന്നു.

കെഎസ്ആര്‍ടിസി ബസില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കുറ്റിക്കോല്‍ സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: മാതാവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 15 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറും കുറ്റിക്കോല്‍, പയ്യങ്ങാനം സ്വദേശിയുമായ പി. രാജ (42)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ വിഷ്ണുപ്രസാദും സംഘവും പയ്യങ്ങാനത്തെ വീട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയും മാതാവും നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നാണ് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. മാതാവ് മറ്റൊരു സീറ്റിലാണ് ഇരുന്നിരുന്നത്. കുട്ടി ഇരുന്ന സീറ്റിലെത്തിയാണ് …