പൊന്നു വില മേല്‍പ്പോട്ടു തന്നെ; 960 രൂപ വര്‍ധിച്ച് പവന്‍ വില 61,840 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരൊറ്റ ദിവസം കൊണ്ട് 960 രൂപ വര്‍ധിച്ച് പവന്‍വില 61,840 രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 7,730 രൂപയാണ്.
വ്യാഴാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 7,610 രൂപയും പവന് 60,880 രൂപയുമായിരുന്നു. ബുധനാഴ്ച ഗ്രാമിന് 7,595 രൂപയും പവന് വില 60,760 രൂപയുമായിരുന്നു.
കേന്ദ്ര ബജറ്റ് ശനിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പും വിലക്കയറ്റത്തിനു കാരണമായതായി വിപണി വൃത്തങ്ങള്‍ പറയുന്നു. മെക്‌സിക്കോ, ചൈന, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മേല്‍ കനത്ത ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കവും വിലക്കയറ്റത്തിനു ഇടയാക്കുന്നുവെന്നു വിലയിരുത്തപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഭക്ഷണത്തിന് സ്വാദില്ലെന്ന്; ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു; 3 പേര്‍ക്കെതിരെ കേസ്, സംഭവം ചെങ്കള ,സിറ്റിസണ്‍ നഗറില്‍
Scroll to top

You cannot copy content of this page