വിദേശത്തിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പരാതികള്‍ അയച്ചു; അന്വേഷണത്തെ വഴി തെറ്റിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കുന്നതിനു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിരവധി പരാതികള്‍ അയച്ച പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ പരാതി പ്രകാരം തൃക്കരിപ്പൂര്‍, എളമ്പച്ചി, കൈക്കോട്ടു കടവിലെ കടവത്ത് അബ്ദുള്ള (32)യ്‌ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
കൈക്കൂലി വാങ്ങിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡിവൈ.എസ്.പിയാണ് അന്വേഷിച്ചത്. അന്വേഷണത്തില്‍ അബ്ദുല്ല അയച്ച പരാതികളെല്ലാം വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നു ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ പരാതികള്‍ നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page