നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെടുത്തിയ സംഭവം; സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയില്‍ അണ്ടര്‍പാസേജ് വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനില്‍ ചെന്നിക്കര (26), വരപ്രസാദ് (43), ഹാരിസ് (46), സൂരജ് (51), ശശിധരന്‍ (54), ലളിത (61), ഹാജറ (43) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. നുള്ളിപ്പാടിയില്‍ അണ്ടര്‍പാസ് വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം നടത്തിവരികയായിരുന്നു.
തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച പണി പത്തു ദിവസം മുമ്പ് വീണ്ടും ആരംഭിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പണി നിര്‍ത്തി വച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞതോടെ പൊലീസെത്തി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page