നാടന്‍ കലാമേള രാവണീശ്വരം നാടിന്റെ ഉത്സവമായി

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് സജ്ജമാക്കിയ വി.പി പ്രശാന്ത് നഗറില്‍ നടത്തിയ നാടന്‍ കലാമേള നാടിന്റെയാകെ ഉത്സവമായി മാറി. പൂരക്കളിയും മംഗലംകളിയും നാട്ടിപ്പാട്ടും നാടന്‍പാട്ടും തിരുവാതിരയും നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചപ്പോള്‍ പരിപാടി വീക്ഷിക്കാന്‍ നാടാകെ ഒഴുകിയെത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ രാവണീശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മോണോ ആക്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ സദയ എസ് കൃഷ്ണനെയും നാടന്‍ പാട്ട് പരിശീലകന്‍ രവി വാണിയമ്പാറയെയും കെ.പി സതീഷ് ചന്ദ്രന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ രാജേന്ദ്രന്‍ ആധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ നാടന്‍ കലാമേള ഉദ്ഘാടനം ചെയ്തു.
ജില്ലാ സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ വി.വി രമേശന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, കെ. സബിഷ്,
ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, പി.എ ശകുന്തള, ഒ. മോഹനന്‍, ടി. ശശിധരന്‍, എം.ജി പുഷ്പ, സംഘാടക സമിതി കണ്‍വീനര്‍ ടി. രാജന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. ശശി സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page