കോഴിക്കോട് ബാലുശ്ശേരിയിൽ മൂത്തമകൻ അച്ഛനെ വെട്ടിക്കൊന്നു; എട്ടുവർഷം മുമ്പ് മാതാവും കൊല്ലപ്പെട്ടു, കൊലപ്പെടുത്തിയത് ഇളയ മകൻ

കോഴിക്കോട് : ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ബാലുശ്ശേരി പനായി ചാണോറ അശോകനാ(71)ണ് മരിച്ചത്. പ്രതിയായ മകൻ സുധീഷിനെ നാട്ടുകാരുടെ സഹായത്തോടെ ബാലുശ്ശേരി പൊലീസിൽ ഏൽപ്പിച്ചു. 10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ ഇളയ മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്. രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിനാൽ അയൽ വാസികൾ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ ആണ് മരിച്ച നിലയിൽ അശോകനെ കാണുന്നത്. ഉച്ചക്ക് മുൻപ് കൊലപാതകം നടന്നതയാണ് നാട്ടുകാർ പറയുന്നത്. രാത്രി വീട്ടിൽ തിരിച്ചു വരുമ്പോഴാണ് പ്രതിയെ നാട്ടുകാർ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page